ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; കണ്ടക്ടര്‍ക്ക് ലൈസന്‍സുമില്ല, നിയമം ലംഘിച്ചോടിയ ശാന്തി ബസിന് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിവീണു
Dec 21, 2017, 12:22 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2017) ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ദേശീയപാതയിലൂടെ നിയമംലംഘിച്ച് ഓടിയ ശാന്തി ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. കാസര്‍കോട് നിന്നും ചട്ടഞ്ചാല്‍ ഉദുമ വഴി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ശാന്തി ബസ് ബേവിഞ്ച സ്റ്റാര്‍ നഗറില്‍ വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
ഇറക്കവും കൊടുംവളവും നിറഞ്ഞ റോഡില്‍ ഓടിച്ചുവരികയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സ്‌പെഷ്യല്‍ സ്‌ക്വാഡ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് നിയമലംഘനം പുറത്തുവന്നത്. ബസിന്റെ ഫിറ്റ്‌നസ് കാലാവധി രണ്ടാഴ്ച മുമ്പ് അവസാനിച്ചതായി വ്യക്തമായി. കണ്ടക്ടറോട് ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ അതും കൈയ്യിലുണ്ടായിരുന്നില്ല.
ഇതേ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി വേണുഗോപാല്‍, എ.എം.വി വി.ജെ ഷാജു, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള തുടര്‍ നടപടികള്‍ക്കായി ആര്‍ ടി ഒയ്ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bus, Held, Special-squad, Custody, Report, RTO, No fitness certificate; Bus held.