ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് കെ എസ് ഇ ബി; ഇരുട്ടടി തുടര്‍ക്കഥയാവുന്നു
Jul 22, 2017, 23:00 IST
കുമ്പള: (www.kasargodvartha.com 22.07.2017) ജനങ്ങളുടെ ക്ഷമയെ വെല്ലുന്ന തരത്തില്‍ കുമ്പളയില്‍ വൈദ്യുതി മുടക്കം. പരാതിക്കായി വിളിക്കേണ്ട 213016 നമ്പര്‍ നിശ്ചലം. ഓഫീസില്‍ ചെന്നാല്‍ ഉദ്യോഗസ്ഥര്‍ കൈ മലര്‍ത്തുന്നു. ഒപ്പം ഒരു നിര്‍ദേശവും... മഴക്കാലമല്ലേ... സഹിച്ചോളാന്‍...
ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായാണത്രെ വൈദ്യുതി മുടക്കം. മണിക്കൂറുകളോളമാണ് ഈ മുടക്കം. വെള്ളിയാഴ്ച രാവിലെ കുമ്പള ടൗണില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടത് ഉച്ചയോടെ പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും ഇതേ അവസ്ഥയുണ്ടായി. വൈകുന്നേരം ആറു മണിയോടെയാണ് വീണ്ടും പുനഃസ്ഥാപിച്ചത്. രാത്രി വീണ്ടും വൈദ്യുതി തടസ്സപ്പെട്ടു.
മൊഗ്രാലിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാവിലെയും വൈദ്യുതി തടസ്സപ്പെട്ടു. കുമ്പളയിലെ വൈദ്യുതി പ്രതിസന്ധി ഉപഭോക്താക്കളെ തീരാദുരിതത്തിലാക്കുകയാണ്. രാത്രി കാലങ്ങളിലെ വൈദ്യുതി മുടക്കം മൂലം കൊതുക് ശല്യമാണ് ഏറെ ദുരിതമാക്കുന്നത്. ഇതാണ് ഉപഭോക്താക്കളെ ഏറെ പ്രകോപിപ്പിക്കുന്നതും. കഴിഞ്ഞ വര്‍ഷം സഹികെട്ട ജനം രാത്രി ഓഫീസില്‍ ഇടിച്ചു കയറിയതും ജീവനക്കാരുമായി കയ്യാങ്കളിക്കിടയാക്കിയതും പോലീസ് ഇടപെട്ട് തടയുകയായിരുന്നു.
വൈദ്യുതി മുടക്കം രാത്രിയായാല്‍ പിന്നെ തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ടതില്ല. ഓഫീസ് വിഭജനം പൂര്‍ത്തിയാക്കിയിട്ടും ഒരു മാറ്റവുമില്ലാത്തതാണ് ഉപഭോക്താക്കളെ പ്രകോപിതരാക്കുന്നത്. അതിനിടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണേണ്ട സ്ഥിരം സമിതികള്‍ യോഗം ചേരാതെ നോക്കുകുത്തിയായി നില്‍ക്കുന്നുവെന്നും ആക്ഷേപമുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒഴിയാത്ത ദുരിതം ബാക്കിയാവുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Electricity, Complaint, Natives, Kasaragod, KSEB, Merchants, Phone.