കെ എസ് ടി പി റോഡില്‍ പലയിടത്തും ഡ്രൈനേജ് ഇല്ല; മഴ വെള്ളം റോഡിലൊഴുകുന്നു, യാത്രാദുരിതം
Jul 19, 2017, 18:30 IST
ബേക്കല്‍: (www.kasargodvartha.com 19.07.2017) കെ എസ് ടി പി റോഡില്‍ പലയിടത്തും ഡ്രൈനേജ് നിര്‍മ്മിക്കാത്തതിനാല്‍ മഴ വെള്ളം റോഡിലൂടെയൊഴുകി യാത്രാദുരിതം അനുഭവപ്പെടുന്നു. പള്ളിക്കര കോട്ടക്കുന്ന് ടോള്‍ ബൂത്തിന് സമീപം ഓവുചാലില്ലാത്തതിനാല്‍ കനത്ത മഴയില്‍ റോഡിലൂടെ വെളത്തിന്റെ കുത്തൊഴുക്കാണ്. വാഹനയാത്രക്കാരെയും കാല്‍നട യാത്രക്കാരെയും ഇത് ഒരേപോലെ ദുരിതത്തിലാക്കുന്നു.
കെ എസ് ടി പി റോഡ് നിര്‍മ്മാണത്തിലെ അപാകതയും റോഡില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കുന്നു. കാഞ്ഞങ്ങാട്ടും സമാനമായ സ്ഥിതിവിശേഷമാണുള്ളത്. ഡിവൈഡര്‍ പൊളിച്ച് വെള്ളം ഒഴുക്കിവിട്ടാണ് ഇപ്പോള് വെള്ളക്കെട്ട് പരിഹരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Road, No drainage; Rain water in Road
Keywords: Kasaragod, Kerala, news, Bekal, Road, No drainage; Rain water in Road