മഴ പെയ്താല്‍ മണിക്കൂറുകളോളം വെള്ളം കെട്ടിനില്‍ക്കും, കക്കൂസ് മാലിന്യങ്ങളടക്കം ഒഴുകിവന്ന് വീട്ടുപടിക്കല്‍ അടിഞ്ഞുകൂടുന്നു, കിണര്‍വെള്ളത്തില്‍ മാലിന്യം കലര്‍ന്ന് രോഗഭീഷണിയില്‍ നിരവധി കുടുംബങ്ങള്‍, പഞ്ചായത്തിന്റെ അനാസ്ഥയെന്ന് പരാതി
Oct 27, 2019, 14:02 IST
കുമ്പള: (www.kasargodvartha.com 27.10.2019) മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍ കഴിയുന്നു. കുമ്പള പഞ്ചായത്ത് 18ാം വാര്‍ഡിലെ വളച്ചാല്‍ പ്രദേശത്തുള്ളവരാണ് മഴ പെയ്താല്‍ മണിക്കൂറുകളോളം വെള്ളം വീട്ടുമുറ്റത്ത് കെട്ടിനിന്ന് ദുരിതം അനുഭവിക്കുന്നത്. വെള്ളത്തോടൊപ്പം കക്കൂസ് മാലിന്യങ്ങളടക്കം ഒഴുകിവന്ന് വീട്ടുപടിക്കല്‍ അടിഞ്ഞുകൂടുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇരുപതോളം വീടുകളാണ് ദുരിതമനുഭവിക്കുന്നത്.
കിണര്‍വെള്ളത്തില്‍ ഈ മാലിന്യങ്ങള്‍ കലരുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ രോഗഭീഷണിയിലാണ്. മഴക്കാലത്തെ സ്ഥിതി ഇങ്ങനെയായതിനാല്‍ കുടിവെള്ളത്തിനും നെട്ടോട്ടമോടുകയാണിവര്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും തങ്ങളോട് എന്തിനാണ് ഈ വേര്‍തിരിവ് കാണിക്കുന്നതെന്നും ജനങ്ങള്‍ ചോദിക്കുന്നു.
പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലതവണ പരാതി നല്‍കിയതിനെ തുടര്‍ന്ന് പേരിന് ഫണ്ട് അനുവദിച്ച് തട്ടിക്കൂട്ട് പ്രവര്‍ത്തനം നടത്താറുണ്ടെങ്കിലും കാലവര്‍ഷം എത്തിയാല്‍ വീണ്ടും പഴയപടി തന്നെയാകുന്നു. കുമ്പള പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ മെമ്പര്‍മാര്‍ പതിനെട്ടാം വാര്‍ഡില്‍ നിന്നുള്ളവരാണ്. എന്നിട്ടും വളച്ചാല്‍ പ്രദേശത്തുകാര്‍ ദുരിതമനുഭവിക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. എല്‍ഡിഎഫ് മൊഗ്രാല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരങ്ങളുമായി എല്‍ഡിഎഫ് മുന്നോട്ടുവരുമെന്നും മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, Kumbala, Kumbala-native, news, Rain, Sea, House, No drainage facility; Natives against Panchayath officials
< !- START disable copy paste -->