city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ ഭീതി നിലനില്‍ക്കുമ്പോഴും മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ 6 മണിക്ക് ശേഷം ചികിത്സയില്ല; അനാസ്ഥയ്‌ക്കെതിരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും രംഗത്ത്

ഉപ്പള: (www.kasargodvartha.com 12.03.2020) കൊറോണ ഭീതി നിലനില്‍ക്കുകയും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ചികിത്സാ കേന്ദ്രമായ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ആറു മണിക്ക് ശേഷം ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. ഒരാഴ്ചയായി ഈ നില തുടരുകയാണ്. ഡോക്ടര്‍മാരുടെ കുറവാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റിയിരിക്കുകയാണ്. പാര്‍ട്ടിയുടെ കീഴില്‍ കുമ്പളയില്‍ സഹകരണാശുപത്രി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളെ തഴയുന്നതെന്നാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ആരോപിക്കുന്നത്.

കുമ്പള സഹകരണാശുപത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വന്നപ്പോള്‍ ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളെ തിരിഞ്ഞുപോലും നോക്കിയില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് നാലു വര്‍ഷം പിന്നിടുമ്പോള്‍ മുഖ്യമന്ത്രി രണ്ടു തവണയാണ് മണ്ഡലത്തിലെത്തിയത്. ഒന്ന് പാര്‍ട്ടി ജാഥ ഉദ്ഘാടനം ചെയ്യാനും മറ്റൊന്ന് സഹകരണാശുപത്രിയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനുമാണെന്ന് എ കെ എം അഷ്ഫഫ് കുറ്റപ്പെടുത്തി.

വൈകിട്ട് ആറു മണിക്ക് ശേഷം മംഗല്‍പാടി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന പല രോഗികളും മടങ്ങിപ്പോവേണ്ട അവസ്ഥയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ച്ച നേരിടുമ്പോഴാണ് കേരളത്തിന്റെ മുഖ്യമന്ത്രി പാര്‍ട്ടിയുടെ സഹകരണാശുപത്രി ഉദ്ഘാടനം ചെയ്ത് മടങ്ങിയത്. വടക്കേ അറ്റമായ മഞ്ചേശ്വരത്തോട് സര്‍ക്കാര്‍ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാരും പറയുന്നു.

എല്ലാ അടിസ്ഥാന സൗകര്യവുമുള്ളപ്പോഴാണ് മംഗല്‍പാടി ആശുപത്രിയോടും കുമ്പള ഗവ. ആശുപത്രിയോടും അധികൃതര്‍ അവഗണന കാട്ടുന്നത്. ഏതാനും വര്‍ഷം മുമ്പാണ് മംഗല്‍പാടി ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്.

കൊറോണ ഭീതി നിലനില്‍ക്കുമ്പോഴും മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ 6 മണിക്ക് ശേഷം ചികിത്സയില്ല; അനാസ്ഥയ്‌ക്കെതിരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും രംഗത്ത്


Keywords:  Kasaragod, Kerala, news, Uppala, Mangalpady, Hospital, No Doctors in Mangalpady Hospital
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia