സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അലംഭാവം; രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല
Apr 16, 2018, 19:35 IST
ഉപ്പള: (www.kasargodvartha.com 16.04.2018) സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അലംഭാവം കാരണം രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നില്ലെന്ന് പരാതി. മംഗല്‍പാടി താലൂക്ക് ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ അലംഭാവം മൂലം രോഗികള്‍ ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്നത്. നാന്നൂറും അഞ്ഞൂറും രോഗികളാണ് ദിനം പ്രതി ചികിത്സ തേടി ഇവിടെ എത്തുന്നത്.
ഇവരിലേറെയും പിന്നോക്കക്കാരും പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാരുമായ പാവപ്പെട്ട ജനങ്ങളാണ്. ഇവിടെ ഒരു മെഡിക്കല്‍ ഓഫീസറും, കരാറടിസ്ഥാനത്തിലുള്ള ആറോളം ഡോക്ടര്‍മാരുമാണുള്ളത്. മെഡിക്കല്‍ ഓഫീസര്‍ മംഗളൂരുവിലാണ് താമസിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ എന്നും വൈകിയാണ് ഡോക്ടര്‍ എത്താറുള്ളത്. മെഡിക്കല്‍ ഓഫീസര്‍ നേരത്തെ സ്ഥലം വിടുകയും ചെയ്യുന്നത് കാരണം മറ്റ് ഡോക്ടര്‍മാരും നിശ്ചിത ഒ.പി. സമയത്തിന് കാത്തുനില്‍ക്കാതെ നേരത്തെ പോകുന്നത് നിത്യ സംഭവമായിരിക്കുകയായിരുന്നുവെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
മറ്റ് ജീവനക്കാരും ഇതുതന്നെ പതിവാക്കിയിരിക്കുകയാണ്. ഇതുമൂലം ചികിത്സ തേടി വരുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു. സംഭവത്തില്‍ മാനേജ്‌മെന്റ് കമ്മിറ്റിയും നാട്ടുകാരും പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് മാനേജ്‌മെന്റ് കമ്മിറ്റി അംഗം സി. സത്യനും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫും അറിയിച്ചു. ഹര്‍ത്താലില്‍ നിന്നും ആശുപത്രികളെ ഒഴിവാക്കാറാണ് പതിവ്. എന്നിട്ടും ഉത്തരവാദപ്പെട്ട ഡോക്ടര്‍മാര്‍ രോഗികളെ കാണാന്‍ കൂട്ടാക്കിയില്ല. തിങ്കളാഴ്ച വാഹന സൗകര്യം ഇല്ലാഞ്ഞിട്ട് പോലും ഇരുന്നൂറോളം രോഗികള്‍ ചികിത്സാ സഹായത്തിന് ഇവിടെ വന്ന് തിരിച്ച് പോകേണ്ടി വന്നത് രോഗികള്‍ക്ക് മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kasaragod, Uppala, Govt.Hospital, Doctors, Patients, No Doctors for Mangalpady Taluk Hospital
< !- START disable copy paste -->