ബസ് കാത്തിരിപ്പു കേന്ദ്രമില്ല; യാത്രക്കാര്‍ പൊരിവെയിലത്ത്
Apr 23, 2018, 10:49 IST
കുമ്പള: (www.kasargodvartha.com 23.04.2018) കുമ്പള നഗരത്തിലെ അപകടാവസ്ഥയിലായ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു നീക്കി മാസങ്ങളായി. യാത്രക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ ബസ് കാത്തു നില്‍ക്കാന്‍ താല്‍കാലിക ഷെഡു പോലും നിര്‍മ്മിക്കാതെ പഞ്ചായത്ത് യാത്രക്കാരെ പൊരിവെയിലത്ത് നിര്‍ത്തിയിരിക്കുകയാണ്.
ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു മാറ്റി നാല് മാസത്താലേറെയായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇവിടെ ഷെഡില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇനി മഴക്കാലം തുടങ്ങിയാല്‍ സ്ഥിതിഗതികള്‍ ഏറെ ഗുരുതരമാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം എവിടെ ബസ് കാത്തു നില്‍ക്കുമെന്നത് അധികൃതര്‍ അതീവഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. കഴിഞ്ഞ ആഴ്ച കുമ്പള ബസ് സ്റ്റാന്‍ഡില്‍ വെയിലത്ത് ബസ് കാത്തു നില്‍ക്കുന്നതിനിടെ ഒരു സ്ത്രീ തല കറങ്ങി വീണിരുന്നു. ഇനി വെയില്‍ കൂടുതല്‍ കടുത്തു തുടങ്ങുമ്പോഴേക്കും യാത്രക്കാരില്‍ നിന്നും പഞ്ചായത്ത് അധികൃതര്‍ക്ക് കൂടുതല്‍ പഴി കേള്‍ക്കേണ്ടി വരും.
മഴക്കുമുമ്പെങ്കിലും താല്‍കാലിക ഷെഡ് നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Bus Waiting Shed, Passengers, Bus stand, School Student, Merchants, Social Issue, No bus waiting shed in Kumbala.
Keywords: Kasaragod, Kerala, News, Kumbala, Bus Waiting Shed, Passengers, Bus stand, School Student, Merchants, Social Issue, No bus waiting shed in Kumbala.