മാലിന്യം റോഡരികില്‍ തള്ളുന്നു; നടപടിയില്ലാതെ ജനം ദുരിതത്തില്‍
Jul 4, 2017, 15:04 IST
ബോവിക്കാനം: (www.kasargodvartha.com 04.07.2017) മഞ്ചക്കല്‍- ബെള്ളിപ്പാടി റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവായി. മാലിന്യം റോഡരികില്‍ കുന്നുകൂടി രോഗ ഭീതിയില്‍ കഴിയുകയാണ് പരിസരവാസികള്‍. പനിയും മഴക്കാല രോഗങ്ങളും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നാടുനീളെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇവിടെ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയില്ലാതെ ജനം ദുരിതത്തിലായിരിക്കുകയാണ്.
റോഡരികില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ബെള്ളിപ്പാടി മധുവാഹിനി വായനശാല ആന്‍ഡ് ഗ്രന്ഥാലയം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പ്രദേശത്ത് റിപോര്‍ട്ട് ചെയ്തു കഴിഞ്ഞു. ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡണ്ട് ഗോവിന്ദ ബള്ളമൂല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി, പി ചെറിയോന്‍, കെ ജയചന്ദ്രന്‍, പി ജ്യോതി സൂര്യന്‍, ബാലകൃഷ്ണന്‍ ചറവ് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Bovikanam, news, waste dump, Road-side, No action for Waste dumping