city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | കാസർകോട്ട് ചികിത്സാ രംഗത്ത് ആധുനിക സൗകര്യങ്ങളുമായി സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി; ഉദ്ഘാടനം ഒക്ടോബർ 29ന്; മന്ത്രി പി രാജീവും നടി നവ്യാനായരും എത്തും

Representatives of CM Multi Specialty Hospital at a press conference
Photo: Arranged

● മുഴുവൻ സമയ സ്പെഷ്യലിസ്റ്റുകളുടെ സേവനം.
● അത്യാധുനിക ഡയാഗ്നോസ്റ്റിക് സൗകര്യങ്ങൾ.
● വിവിധ തരത്തിലുള്ള ഓപ്പറേഷൻ തീയേറ്ററുകൾ.
● 24 മണിക്കൂർ എമർജൻസി സേവനം.
● സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സയിൽ ഇളവ്.

കാസർകോട്: (KasargodVartha) ചെർക്കള കെകെ പുറത്ത് ആരംഭിച്ച സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം ഒക്ടോബർ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കുമെന്ന് ആശുപത്രി ചെയർമാൻ സി എം അബ്ദുൽ ഖാദർ ഹാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിനിമാ താരം നവ്യാ നായർ വിശിഷ്ടാതിഥിയായിരിക്കും. ഗൈനക്ക്, പ്രൈവറ്റ് ബർത്ത് സൂട്ട്, കോസ്മറ്റോളജി ഡിപ്പാർട്ട്‌മെന്റുകൾ താരം ഉദ്ഘാടനം ചെയ്യും. 

എമർജൻസി വിഭാഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും, കാത്ത് ലാബ് ഇ ചന്ദ്രശേഖരൻ എംഎൽഎയും, മെഡിക്കൽ ഐസിയു എൻ എ നെല്ലിക്കുന്ന് എം.എൽ.എയും, സി.ടി സ്‌കാൻ മുൻ എം.പി പി കരുണാകരനും, ഫാർമസി സച്ചിദാനന്ദ ഭാരതി സ്വാമിജിയും, എക്സറെ യൂണിറ്റ് മുൻമന്ത്രി സി.ടി അഹമ്മദലിയും, ഇൻഷൂറൻസ് റവ.ഫാദർ മാത്യു ബേബിയും, എൻഐസിയു, പിഐസിയു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണനും, യു എസ് ജി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജിമാത്യുവും, സൂട്ട് റും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈമയും, ഓപ്പറേഷൻ തിയേറ്റർ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സി കുഞ്ഞമ്മദ് പാലക്കിയും, ഓട്ടോക്ലേവ് യൂണിറ്റ് മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി വി മിനിയും, ഐ ടി ഓഫീസ് കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗവും, മെഡിക്കൽ ലാബ് ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖാദർ ബദ്‌രിയ്യയും ഉദ്ഘാടനം ചെയ്യും. ആശുപത്രി ചെയർമാൻ സി അബ്ദുൽ ഖാദർ ഹാജി ചടങ്ങിൽ വിവിധ വ്യക്തികളെ ആദരിക്കും. 

Representatives of CM Multi Specialty Hospital at a press conference

കോവിഡ് കാലത്ത് പല വന്‍കിട സ്ഥാപനങ്ങളും ആശുപത്രി വാഗ്ദാനം മാത്രമാണ് നൽകിയതെങ്കിൽ തങ്ങള്‍ ആശുപത്രി നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വർഷത്തിനകം നാടിന് സമർപ്പിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. മൊയ്തീൻ ജാസിർ അലി പറഞ്ഞു. സ്‌പെഷ്യാലിറ്റി ചികിത്സാരംഗത്ത് ഇപ്പോഴും മംഗ്ളൂറിനെയും കണ്ണൂരിനേയും ആശ്രയിക്കേണ്ടി വരുന്ന കാസർകോടിന്റെ ദുരവസ്ഥയ്ക്കു ആശുപത്രി പൂർണ തോതിൽ പ്രവർത്തിക്കുന്നതോടെ പരിഹാരമാകും. സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ മാറ്റം ആരോഗ്യ മേഖലയിൽ ഉണ്ടായിട്ടും കാസർകോട്ടെ ജനങ്ങൾക്ക് സ്വന്തം നാട്ടിൽ അതിന്റെ ഉപയോഗം അനുഭവിക്കാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അതിനാണ് ഈ ആശുപത്രി അവസരം ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് ജില്ലയിൽ തന്നെ ആദ്യമായി മുഴുവൻ സമയ ന്യൂറോളജിസ്റ്റ്, നെഫ്‌റോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നു എന്നത് പ്രത്യേകതയാണ്. ഹൃദയ ആഘാതം മുൻകൂട്ടി കണ്ടെത്തുന്നതിന് അയ്യായിരം രൂപയുടെ ടെസ്റ്റുകൾ 3777 രൂപയ്ക്ക് നൽകുന്ന ഹെൽത്ത്പാക്കേജ് ആരംഭിച്ചിട്ടുണ്ട്. എല്ലാവിധ എമർജൻസി കേസുകളും, ആക്‌സിഡന്റ് കേസുകളും ഉൾപ്പെടെയുള്ളവ മാനേജ് ചെയ്യാന്‍ പ്രാപ്തിയുള്ള വൻകിട ആശുപത്രിയിൽ 24 മണിക്കൂർ ഇന്റന്‍സി വിസിറ്റ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. അത്യാധുനിക രീതിയിലുള്ള പീഡിയാട്രിക് ഐ.സി.യു, അതിനൂതനമായ പ്രൈവറ്റ് ബർത്ത് സ്യൂട്ട് ഡെലിവറി, കുട്ടികളില്ലാത്തവർക്ക് ഉത്തര മലബാറിലെ ഏറ്റവും മികച്ച വന്ധ്യത ചികിത്സയും ലഭ്യമായിരിക്കും. 

കൂടാതെ പീഡിയാട്രിക് നിയോനാറ്റൽ ഐ.സി.യു, 15 ബെഡോടും വെന്റിലേറ്ററോടും കൂടിയ മെഡിക്കൽ ഐ.സി.യു, എല്ലാ സൗകര്യങ്ങളോടും കൂടിയ ക്വാഷ്വാലിറ്റി തുടങ്ങിയവയും സജ്ജമായി കഴിഞ്ഞു. മൂന്ന് ഓപ്പറേഷൻ തീയറ്റർ, സ്‌പെഷ്യലിസ്റ്റുകളായ പീഡിയാട്രീഷ്യൻ, ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ്, ഓർത്തോപിഡിഷ്യൻ, ജനറൽ സർജൻ, ഇ.എൻ.ടി, ഒഫ്റ്റാള്‍മോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, സൈക്കാട്രിസ്റ്റ് തുടങ്ങിയവരും സൂപ്പർ സ്‌പെഷ്യലിസ്റ്റുകളായ യൂറോളജിസ്റ്റ്, ക്യാൻസർ വിദഗ്ധന്മാർ, ഡയബറ്റോളജിസ്റ്റ്, റൂമെറ്റോളജിസ്റ്റ്, ഗ്യാസ്‌ട്രോ എൻഡോളജിസ്റ്റ് എന്നിവരുടേയും സേവനം ലഭ്യമായിരിക്കും.

24 മണിക്കൂർ പ്രവർത്തിക്കുന്ന ഗൈനക് ഡിപ്പാർട്ട്‌മെന്റും, ഓർത്തോ & ആക്‌സിഡന്റ് ട്രോമാ ഡിപ്പാർട്ട്‌മെന്റ്, മെഡിസിൻ ഡിപ്പാർട്ട്‌മെന്റ്, സ്‌നേക് ബൈറ്റ് യൂണിറ്റ് തുടങ്ങിയവയും ലഭ്യമായിരിക്കും. 
ആധുനിക രീതിയിലുള്ള ലബോറട്ടറിയും, സി.ടി മിഷൻ യു.എസ്.ജി എന്നിവയും ഉണ്ടായിരിക്കും. 
കൂടാതെ ഏറ്റവും മികച്ച കാർഡിയോളജിസ്റ്റും കാത്ത്‌ലാബും തയ്യാറായി കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ ഡയാലിസിസ് യൂണിറ്റും ഉണ്ടാകും. 

പക്ഷാഘാതം ബാധിച്ച രോഗികള്‍ക്കുള്ള അതിനൂതനമായ ചികിത്സയും, അതിനോടനുബന്ധിച്ചുള്ള ഫിസിയോതെറാപ്പി സൗകര്യങ്ങളും ഉണ്ടാകും. ബെംഗളൂരു, ഡല്‍ഹി, മുംബൈ, കൊച്ചി പോലുള്ള കോസ്‌മോപൊളിറ്റന്‍ നഗരങ്ങളില്‍ കാണാറുള്ള ഏറ്റവും നൂതനമായിട്ടുള്ള കോസ്‌മെറ്റിക് ക്ലിനിക്കും ഇവിടെയുണ്ടാകും. ഡെര്‍മാറ്റോളജിസ്റ്റ്, മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള ചികില്‍സയിയായിരിക്കും കോസ്‌മെറ്റിക് ക്ലിനിക്കില്‍ ലഭ്യമാവുക.

എല്ലാ കമ്പനികളുടേയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്വീകരിക്കുന്നതായിരിക്കും. ഇ എം ഐ,ഓണ്‍ലൈന്‍ ടോക്കണ്‍ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും. സാമ്പത്തിക വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റുന്ന തരത്തിലുള്ള മിതമായ നിരക്കിലുള്ള ചികിത്സ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ആശുപത്രിയിലേക്ക് വരാന്‍ നിര്‍വാഹമില്ലാത്ത കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി ചികിത്സ നല്‍കുന്നതായിരിക്കും. രോഗം മൂര്‍ഛിച്ച ഐ.സി.യു രോഗികള്‍ക്ക് അവര്‍ക്ക് ആശ്വാസം നല്‍കാന്‍ വേണ്ടപ്പെട്ടവരെ അടുത്ത് നിറുത്തുന്നതിനുള്ള ക്യുബിക് ഐ.സി.യു സംവിധാനവും ഉണ്ടാകും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബിപിഎൽ റേഷൻകാർഡ് ഉള്ളവർക്ക് ഡോക്ടർമാരുടെ പരിശോധന ഫീസിൽ 50% വും, ലാബ് പരിശോധനയിൽ 15%, ഫാർമസിയിൽ 10%, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഓപ്പറേഷൻ ചാർജിൽ 25% ഇളവും നൽകും. 2024 നവംബർ ഒന്ന് മുതൽ 7 വരെയാണ് ഈ ആനുകൂല്യം ഉണ്ടാവുക. ജില്ലയുടെ വികസന കുതിപ്പിന് കരുത്ത് പകരാനും 500 ഓളം ആളുകൾക്ക് ജോലി നൽകാനും ഈ ആശുപത്രി സംരംഭത്തിന് കഴിയുമെന്നും ഡോ. മൊയ്തീൻ ജാസിർ അലി കൂട്ടിച്ചേർത്തു. ശംസുദ്ദീൻ പാലക്കി, അഡ്മിനിട്രേറ്റർ ആർ ശ്രീറാം, പിആർഒ ബി അഷ്റഫ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

#Healthcare #Kasargod #MultiSpecialtyHospital #Inauguration #CommunityHealth #EmergencyCare

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia