New Leadership | കാസർകോട് ടേബിൾ ടെന്നീസ് അസോസിയേഷന് പുതിയ നേതൃത്വം
കാസർകോട്: (KasargodVartha) ജില്ലയിലെ ടേബിൾ ടെന്നീസ് പ്രേമികളുടെയും കളിക്കാരുടെയും പ്രതിനിധി സംഘടനയായ കാസർകോട് ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന് പുതിയ നേതൃത്വം. 2024 ഓഗസ്റ്റ് 17-ന് രാവിലെ 11 മണിക്ക് കാസർകോട് സെഞ്ച്വറി പാർക്ക് ഹാളിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് എൽ എ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് മധൂർ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ കാസർകോട് മുനിസിപ്പൽ കൗൺസിലർ കെ എം ഹനീഫ് മുഖ്യാതിഥിയായിരുന്നു. ഒബ്സർവറായി കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ സുരേന്ദ്രൻ പങ്കെടുത്തു. എം ധനേഷ് കുമാർ, വി ഗോപിനാഥൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
2024-28 വർഷത്തെ പുതിയ ഭാരവാഹികളുടെ പാനൽ വിനോദ് അച്ചാംതുരുത്തി അവതരിപ്പിച്ചു. അഷ്റഫ് മധൂർ സ്വാഗതവും കെ എസ് അബ്ദുല്ല സുനൈസ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് കെ. എസ്. അബ്ദുല്ല സുനൈസ്, സെക്രട്ടറി അഷ്റഫ് മധൂർ, ട്രഷറർ ഹസ്സൻ കുട്ടി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി അബൂബക്കർ സുഫാസ് എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: കെ. എസ്. അബ്ദുല്ല സുനൈസ്
വൈസ് പ്രസിഡന്റ്: എൽ എ ഇഖ്ബാൽ, വിനോദ് കുമാർ
സെക്രട്ടറി: അഷ്റഫ് മധൂർ
ജോയിന്റ് സെക്രട്ടറി: പ്രഹ്ലാദ്, ധനേഷ് കുമാർ
ട്രഷറർ: ഹസ്സൻ കുട്ടി
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി: അബൂബക്കർ സുഫാസ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: കെ എം ഹനീഫ്, ഗോപിനാഥൻ വി, ഗോകുൽ, രാജൻ, ഖമറുദ്ദീൻ, അമീൻ, അബ്ദുല്ല അമീർ, നവാസ് തളങ്കര.
പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ ടേബിൾ ടെന്നീസ് കളിയുടെ വളർച്ചയ്ക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു