കൈത്തറി വസ്ത്രങ്ങളുടെ പുത്തന്‍ ശേഖരവുമായി കാഞ്ഞങ്ങാട് ഹാന്റക്സ് ഷോറൂം
Aug 30, 2019, 21:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2019) ഗുണമേന്മയുള്ള കൈത്തറി വസ്ത്രങ്ങളുടെ പുതുപുത്തന്‍ ശേഖരവുമായി നവീകരിച്ച കാഞ്ഞങ്ങാട് ഹാന്റക്സ് ഷോറൂം ഓഗസ്റ്റ് 31ന് പ്രവര്‍ത്തനമാരംഭിക്കും. ഷോറൂമിന്റെയും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണം റിബേറ്റ് വില്‍പനയുടെയും ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മാണ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരിക്കും.
വസ്ത്രവ്യാപാര രംഗത്ത് 45 വര്‍ഷത്തെ പാരമ്പര്യവുമായി ഓണത്തെ വരവേല്‍ക്കാന്‍ പഴമയുടെ സൗന്ദര്യവും ആധുനിക വസ്ത്ര സങ്കല്‍പവും ഒത്തിണങ്ങുന്ന ഗുണമേന്മയുള്ള കൈത്തറി വസ്ത്രങ്ങളുടെ പുതുപുത്തന്‍ ശ്രേണിയാണ് ഇവിടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ബാലരാമപുരം ദോത്തികള്‍, കുത്താംപള്ളി, റോയല്‍ സാരികള്‍, ദോത്തികള്‍, കാവിമുണ്ട്, ബെഡ്ഷീറ്റ്, ടവ്വലുകള്‍, ഒറ്റമുണ്ട്, സെറ്റുമുണ്ട്, ഷര്‍ട്ടിന്റെ തുണി തുടങ്ങി 350 ഇനം വൈവിധ്യമാര്‍ന്ന തുണിത്തരങ്ങള്‍ ഇവിടെ ലഭിക്കും. 20 തരം ബാലരാമപുരം സാരികള്‍, 10 തരം കാസര്‍കോട് സാരികള്‍ എന്നിവ ഷോറൂമിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും.

100 രൂപ മുതല്‍ 5000 രൂപ വരെയുള്ള ഉല്‍പന്നങ്ങള്‍ ഇവിടെ ലഭിക്കും. 1500 രൂപ മുതല്‍ 4000 രൂപ വരെയാണ് ബാലരാമപുരം സാരികളുടെ വില. 2200 മുതല്‍ 3000 വരെയാണ് കാസര്‍കോട് സാരീസിന്റെ വില. 500 രൂപ മുതല്‍ 1200 രൂപ വരെയാണ് കാവിമുണ്ടിന്റെ വില. കൈലിക്ക് 400 രൂപ മുതല്‍ 600 രൂപ വരെയും ബെഡ്ഷീറ്റിന് 1100 മുതല്‍ 2500 വരെയുമാണ് വില. കേരളത്തിലെ 500ഓളം കൈത്തറി പ്രാഥമിക സംഘങ്ങളില്‍നിന്നും ശേഖരിച്ച തുണിത്തരങ്ങളാണ് ഇവയില്‍ പലതും. ഇതിനെല്ലാം പുറമെ കൈത്തറി മേഖലയിലെ വിവിധ മൂല്യവര്‍ധിത തുണിത്തരങ്ങളും ഇവിടെ ലഭ്യമാണ്. ഇവിടെയുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും 20 ശതമാനം ഗവണ്‍മെന്റ് റിബേറ്റ് ഉണ്ടാകും. ചില ഉല്‍പന്നങ്ങള്‍ക്ക് 40 ശതമാനം കിഴിവും ഉണ്ടാകും. ഈ ഓണക്കാലത്ത് 50 ലക്ഷം രൂപയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്.
വിപണനം എളുപ്പവും സുതാര്യവുമാക്കാന്‍ നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഹാന്റക്സിന്റെ തനത് ഫണ്ടില്‍നിന്നും 40 ലക്ഷം രൂപയാണ് ഷോറൂം നവീകരണത്തിനായി ചെലവഴിച്ചത്. സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ ഇന്റീരിയല്‍ ഡിസൈനിംഗ് ചെയ്തത്. ഇരുനില കെട്ടിടമാണെങ്കിലും അത്യാധുനിക സൗകര്യങ്ങള്‍ ഒന്നും ഇല്ലാതെ ഒറ്റ നിലയിലാണ് ഷോറൂം ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടാമത്തെ നിലയും പ്രവര്‍ത്തനസജ്ജമാക്കി. ഇരുനിലയിലും അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കി. നിലം ടൈല്‍ പാകി എ സി ആക്കിയതിന് പുറമെ പുതിയ ഫര്‍ണിച്ചറുകളും വാങ്ങിയിട്ടുണ്ട്. മുമ്പ് ഉപഭോക്താവിന് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനായി പൂര്‍ണമായും സെയില്‍സ്മാന്മാരെ ആശ്രയിക്കണമായിരുന്നു. ഇന്ന് ഉപഭോക്താവിന് വസ്ത്രങ്ങള്‍ സ്വയം തെരഞ്ഞെടുക്കാനാവും. തികച്ചും കസ്റ്റമര്‍ ഫ്രണ്ട്ലി ആയ ഷോറൂമായിരിക്കും ഇത്. ഓണ്‍ലൈന്‍ ബില്ലിംഗിന്റെ ഭാഗമായി പുതിയ സോഫ്റ്റ്വെയര്‍ ഡവലപ് ചെയ്തു. ഇത് എളുപ്പത്തില്‍ ബില്ലടക്കാന്‍ ഉപഭോക്താവിന് സഹായകമാകും.
രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിച്ചിരുന്ന ഷോറൂം ഇനി രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും. വിവിധ ജനപ്രതിനിധികള്‍, കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Keywords: Kerala, kasaragod, Kanhangad, news, New collection of hand weave dress in Kanhangad Hantex Showroom