city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിനോടുള്ള അവഗണന: എന്‍ വൈ എല്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 20.01.2018) കേരളത്തിലെ ഏറ്റവും പിന്നോക്കമുള്ള കാസര്‍കോട് ജില്ലയുടെ സമഗ്രവികസനത്തിന് വേണ്ടിയും കാസര്‍കോട് ജില്ലയോട് മാറിമാറി വരുന്ന കേന്ദ്ര - കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷേഭം സംഘടിപ്പിക്കുമെന്ന് എന്‍ വൈ എല്‍ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 23ന് രാവിലെ 10 മണിക്ക് കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിക്കും.

കാസര്‍കോടിനോടുള്ള അവഗണന: എന്‍ വൈ എല്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുക, മലയോര ഹൈവേ നിര്‍മ്മാണം ആരംഭിക്കുക, റെയില്‍വെ വികസനം നടപ്പില്‍ വരുത്തുക, എന്‍ഡോസള്‍ഫാന്‍ ഇരകളായ അമ്മമാര്‍ക്ക് സുപ്രീം കോടതി വിധിപ്രകാരം സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പിലാക്കുക, ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്് പരിസരത്ത് മേല്‍പാലം നിര്‍മ്മിക്കുക, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും ജനങ്ങളും വന്നു പോകുന്ന വിദ്യാനഗര്‍ നാഷണല്‍ ഹൈവേക്ക് മുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുക, കാഞ്ഞങ്ങാട് - പാണത്തൂര്‍ - ബംഗളൂരു റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുക, ജില്ലയിലെ സര്‍ക്കാര്‍ ഉദ്യേഗസ്ഥന്മാരുടെ ഒഴിവ് നികത്തുക, ജില്ലയിലെ പട്ടിക ജാതി - പട്ടിക വര്‍ഗ്ഗത്തിന് അനുവദിച്ച മൊബൈല്‍ ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമാക്കുക, കഴിഞ്ഞ 30 വര്‍ഷത്തോളമായി കാസര്‍കോടും പരിസരപ്രദേശത്തുമുള്ള ആളുകള്‍ അനുഭവിച്ചു വരുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് നാഷണല്‍ യൂത്ത് ലീഗ് പ്രക്ഷോഭത്തിനു തുടക്കം കുറിക്കുന്നത് എന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ റഹീം ബെണ്ടിച്ചാല്‍ (എന്‍ വൈ എല്‍ സംസ്ഥാന ട്രഷറര്‍), അഡ്വ: ഷെയ്ഖ് ഹനീഫ് (എന്‍വൈഎല്‍ ജില്ലാ പ്രസിഡന്റ്, ഷാഫി സുഹ്‌രി പടുപ്പ് (എന്‍വൈഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി), അന്‍വര്‍ മാങ്ങാടന്‍ (എന്‍വൈഎല്‍ ജില്ലാ വൈസ് പ്രസിഡന്റ്), റാഷിദ് ബേക്കല്‍ (എന്‍വൈഎല്‍ ജില്ലാ വൈസ് പ്രസിഡന്റ്), വി എന്‍ പി ഫൈസല്‍ (എന്‍ വൈ എല്‍ ജില്ലാ വൈസ് പ്രസിഡന്റ്), സിദ്ദിഖ് ചെങ്കള (എന്‍വൈഎല്‍ ജില്ലാ സെക്രട്ടറി), അബൂബക്കര്‍ പൂച്ചക്കാട് (എന്‍വൈഎല്‍ ജില്ലാ സെക്രട്ടറി), ഇ എല്‍ നാസര്‍ കുളിയങ്കാല്‍ (എന്‍വൈഎല്‍ ജില്ലാ സെക്രട്ടറി) എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, NYL, Strike, District, Protest, National Youth League, Leaders, District, President, Secretary. Neglect of Kasargod: NYL go to strike.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia