നാടിനെ ഞെട്ടിച്ച് നൗഫിയയുടെ മരണം
Aug 7, 2020, 21:23 IST
ബദിയടുക്ക: (www.kasargodvartha.com 07.08.2020) നാടിനെ ഞെട്ടിച്ച് നൗഫിയയുടെ അപകട മരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നെല്ലിക്കട്ടയിലെ മുഹമ്മദ് നാസര്‍- ഫൗസിയ ദമ്പതികളുടെ മകള്‍ ഫാത്വിമ നൗഫിയ (10) ദാരുണമായി മരണപ്പെട്ടത്. സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കഴുത്തില്‍കുരുങ്ങുകയായിരുന്നു.
ഈ സമയം മാതാവ് അടുക്കളയില്‍ ജോലിയിലും പിതാവ് പള്ളിയില്‍ പോയിരിക്കുകയുമായിരുന്നു. ശബ്ദംകേട്ട് മാതാവ് ഓടിയെത്തി കഴുത്തില്‍ നിന്നും സാരി മാറ്റി കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൈക്ക സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നൗഫിയ.
സഹോദരങ്ങള്‍: ഫാത്വിമ നഫ്സിയ, മുഹമ്മദ് മുഫീദ്, ഫാത്വിമ മുഫീദ, ഫാത്വിമ നഫ്ല. ദമ്പതികളുടെ മൂത്ത കുട്ടിയാണ് മരണപ്പെട്ട നൗഫിയ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Keywords: News, Kerala, Kasaragod, Death, Shock, Badiyadukka, Naufia's death shocks the country