പാലം ഉദ്ഘാടനം കഴിഞ്ഞതോടെ വാഹനങ്ങള്‍ ചീറി പായുന്നു, പിഞ്ചുബാലന്റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
May 2, 2018, 16:00 IST
നീലേശ്വരം:(www.kasargodvartha.com 02/05/2018) കോട്ടപ്പുറം അച്ചാം തുരുത്തി പാലം തുറന്നതിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ബാഹുല്യവും അതോടെ അപകട സാധ്യതയും മനസ്സിലാക്കി പാലം ഉദ്ഘാടനം ചെയ്യുന്നതിന് മുന്പ് തന്നെ ചെയര്‍മാന്‍ ഉള്‍പ്പെടെ ഉള്ള അധികാരികളോട് നാട്ടിലെ വ്യക്തികളും സംഘടനകളും ഔദ്യോഗികമായും അല്ലാതെയും അപകട സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു . പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതുമാണ്. പക്ഷെ അധികാരികളുടെ ഭാഗത്തുനിന്ന് പിന്നീട് ഒരു നടപടിയും ഉണ്ടായില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതീക്ഷിച്ചത് പോലെ തന്നെ കഴിഞ്ഞ ദിവസം അപകടം നടക്കുകയും ഒരു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു ഇതിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷ ഉറപ്പ് വരുത്തുക, റോഡില്‍ ഹമ്പ് സ്ഥാപിക്കുക, ഡ്രൈനേജ് സ്ലാബ് നിര്‍മ്മിക്കുക ഇത് വഴി വലിയ വാഹങ്ങള്‍ നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് . ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ആനച്ചാല്‍ കോട്ടപ്പുറം റോഡ് ഉപരോധിച്ചു. എല്‍ ബി നിസാറിന്റെ അധ്യക്ഷധയില്‍ ഇ കെ കുഞ്ഞബ്ദുള്ള ഉപരോധ സമരം ഉദ്ഘാടനം ചെയ്തു, ഇബ്റാഹീം പറമ്പത്ത് , റഫീഖ് കോട്ടപ്പുറം, ഇ എം കുട്ടി ഹാജി, എന്‍ പി മുഹമ്മദ് കുഞ്ഞി, മുബാഷ്, പെരുമ്പ മുഹമ്മദ് കുഞ്ഞി, പുഴക്കര അബ്ദുള്‍ റഹീം, സൈലൂന്‍ പി, ഫൈസല്‍ കോട്ടപ്പുറം, ഇ കെ അബ്ദുള്‍ മജീദ്, വാര്‍ഡ് കൗണ്‍സിലര്‍ എം സാജിത തുടങ്ങിയവര്‍ സംസാരിച്ചു, ഇ കെ റഷീദ് സ്വാഗതവും പി സി മുതിരിക്കത്ത് നന്ദിയും പറഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Neeleswaram,Kasaragod, Kerala, Inauguration, Bridge, Road, Accident,natives gherao road after accidental death