എന്നു തീരും വിദ്യാര്‍ത്ഥികളുടെ ദുരിതം; എല്‍ പി സ്‌കൂളിനെ യു പി സ്‌കൂളാക്കി മാറ്റാന്‍ ഒരു നാട് ഒന്നടങ്കം കേഴുന്നു
Aug 1, 2017, 11:24 IST
ബദിയടുക്ക: (www.kasargodvartha.com 01.08.2017) കുംബഡാജെ പഞ്ചായത്തിലെ കറുവല്‍ത്തടുക്ക ജി ജെ ബി എസ് വികസനത്തിനായി കേഴുന്നു. എല്‍ പി സ്‌കൂളിനെ യുപിയാക്കി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം അധികാരികള്‍ കേട്ടഭാവം നടിക്കുന്നില്ല. 125 ല്‍ അധികം വര്‍ഷങ്ങള്‍ പഴക്കമുള്ള, മലയാളം കന്നഡ ഡിവിഷനുകള്‍ ഉള്ള ഈ വിദ്യാലയത്തില്‍ 150 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. കെട്ടിടവും കളിക്കളവും അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എല്‍പി സ്‌കൂളിനെ യുപി ആക്കാന്‍ പോലും മാറി മാറി വരുന്ന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കറുവത്തടുക്ക, മാര്‍പ്പനടുക്ക, മുനിയൂര്‍, ഉബ്രീങ്കള, കുംബഡാജെ, അന്നടുക്ക, ചക്കുടല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. യു പി ഹൈസ്‌കൂള്‍ പഠനത്തിനായി പത്ത് കിലോമീറ്റര്‍ ദൂരമുള്ള ബെളളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്ല് സ്‌കൂളിനെയും ബദിയടുക്ക, വിദ്യാഗിരി സ്‌കൂളിനെയും ആശ്രയിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബസ് സര്‍വീസ് ആവശ്യത്തിന് ഇല്ലാത്തതിനാല്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ കിലോമീറ്ററുകളോളം നടന്നാണ് വിദ്യാലയത്തില്‍ എത്തുന്നത്. ജനപ്രതിനിധികള്‍ സ്‌കൂള്‍ വികസനത്തിനായി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ കറുവല്‍ത്തടുക്ക സ്‌കൂളിന് പുരോഗതി മാത്രം ഉണ്ടായിട്ടില്ല. 125 ല്‍ അധികം വര്‍ഷം പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഭീതിയോടെ പ0നം നടത്തുന്നു. കെട്ടിടത്തിന്റെ തകര്‍ച്ച കാരണം അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്.
സ്‌കൂളിന്റെ പരാധീനത പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും എല്‍പി സ്‌കൂള്‍ യുപിയായി ഉയര്‍ത്തണമെന്നും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി രൂപീകരണ യോഗം ആവശ്യപ്പെട്ടു. കബീര്‍ ഹിമമി സഖാഫി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ സുബൈര്‍,
ഷരീഫ് പാലക്കാര്‍, ബി. കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ജയരാജ് കുണ്ടംകുഴി (സെക്രട്ടറി) ഹനീഫ്, ശരത് (ജോ. സെക്രട്ടറിമാര്‍), അലി ടി എസ് (പ്രസിഡണ്ട്), അബൂബക്കര്‍ ഹാപ്പി, എം അബ്ദുര്‍ റഹ് മാന്‍ മാര്‍പ്പനടുക (വൈസ് പ്രസിഡണ്ടുമാര്‍), ഷരീഫ് പാലക്കര്‍ (ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, school, Natives demands LP school to raise UP school