ആംബുലന്‍സില്‍ മാലിന്യം തള്ളാനെത്തിയ ഡ്രൈവറെയും സഹായിയെയും നാട്ടുകാര്‍ തടഞ്ഞു
Feb 9, 2019, 21:16 IST
പയ്യന്നൂര്‍: (www.kasargodvartha.com 09.02.2019) ആശുപത്രിയിലെ കാന്റീന്‍ മാലിന്യങ്ങള്‍ ആംബുലന്‍സില്‍ കൊണ്ടുവന്ന് റോഡരികില്‍ തള്ളാനുള്ള ശ്രമത്തിനിടെ ഡ്രൈവറെയും സഹായിയെയും നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
പയ്യന്നൂര്‍ ദേശീയപാതയില്‍ വെള്ളൂര്‍ ആലിന്‍കീഴിന് സമീപം മാലിന്യം തള്ളാനെത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ വാഹനം പരിശോധിക്കുകയും തടഞ്ഞുവെച്ച് നഗരസഭ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സാണ് മാലിന്യവുമായി എത്തിയത്. വാഹനം അധികൃതര്‍ പിടിച്ചെടുത്തു. റോഡരികില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അറിയിച്ചു.
അതേസമയം ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഈ സംഭവത്തില്‍ ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന് (എ ഒ ഡി എ) ബന്ധമില്ലെന്നും കാസര്‍കോട് ജില്ല പ്രസിഡന്റ് മുനീര്‍ ചെമ്മനാട് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyanur, Kasaragod, News, Ambulance, Waste dump, Natives blocked ambulance driver and helper