അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്: (www.kasargodvartha.com 14.03.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി ഒമാനിൽ മരിച്ചു. നെല്ലിക്കുന്നിലെ മുഹമ്മദ് കുഞ്ഞി പൂരണം (65) ആണ് മരിച്ചത്.
ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നില വഷളായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. രണ്ടാഴ്ചയിലാധികമായി തീവ്രപരിചരണത്തിലായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. പരേതരായ അബ്ദുൽ ഖാദർ - മറിയം ദമ്പതികളുടെ മകനാണ്.
കുറേ വർഷങ്ങളായി കസബിൽ ഹോടെൽ വ്യാപാരം നടത്തി വരികയായിരുന്നു. നാട്ടിൽ പോയിട്ട് നാലു വർഷങ്ങളായി. ഭാര്യയും കുടുംബവും ഇവിടെയാണുള്ളത്.
ഭാര്യ: ആയിശ മക്കൾ: നിയാസ് പൂരണം കസബ്, സവാദ്, നിശാന, ശബാന, ശംസീന,
മരുമക്കൾ: നൗശാദ് മൂപ്പൻ, ഹാരിസ് കടവത്ത്, സ്വാദിഖ് അണങ്കൂർ, ഫാത്വിമ, ജംശീറ
ഏക സഹോദരി പരേതനായ ഉമ്പിച്ചി എന്ന ബി കെ അബ്ദുർ റഹീമിന്റെ ഭാര്യ അസ്മ.
മൃതദേഹം കസബിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: News, Muscut, Kasaragod, Death, Oman, Hospital, Treatment, Native of Kasargod, who was undergoing treatment due to illness, died in Oman.
< !- START disable copy paste -->