ബസുകളും ഓട്ടോ- ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങി; പണിമുടക്കിയത് ചരക്കുവാഹനങ്ങള്‍ മാത്രം, ഹോട്ടലുകള്‍ തുറന്നില്ല
Oct 9, 2017, 12:40 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2017) രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ചരക്കുവാഹനങ്ങളുടെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു. ചരക്കുസേവന നികുതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. അതേ സമയം കെ എസ് ആര്‍ ടി സി- സ്വകാര്യബസുകളും ഓട്ടോ-ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയതിനാല്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ല. ജില്ലയില്‍ പൊതുഗതാഗതം സാധാരണഗതിയിലാണ്. ചരക്കുഗതാഗതമാണ് സ്തംഭിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിച്ച പണിമുടക്ക് ചൊവ്വാഴ്ച വൈകീട്ട് എട്ടു വരെ തുടരും. ചരക്കു ലോറികളും ട്രക്കുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക. ട്രക്കുടമകള്‍ക്ക് രജിസ്ട്രേഷന്‍ വേണമെന്ന ജി.എസ്.ടിയിലെ നിബന്ധന ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. അതേസമയം ഇടത്തരം ചരക്കുവാഹനങ്ങളും ടാക്സികളും സമരത്തില്‍ പങ്കെടുക്കുന്നില്ല. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തില്‍ സര്‍ക്കാര്‍ ഇടപടലും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ലോറി ഉടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട് കോണ്‍ഗ്രസാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കേരളത്തിലെ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികളുടെ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബര്‍ 20ന് എറണാകുളത്തു ചേരുന്നുണ്ട്. സമാനമായ സമരം തീരുമാനിക്കുകയാണ് ലക്ഷ്യം. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തുടങ്ങി കേരളത്തിലെ മുഖ്യധാരാ തൊഴിലാളി യൂണിയനുകള്‍ വിട്ടുനിന്നതോടെ പണിമുടക്ക് നാടിനെ കാര്യമായി ബാധിച്ചില്ല. അതേ സമയം ജില്ലയില്‍ ജി എസ് ടി യു പ്രശ്നത്തിന്റെ പേരില്‍ സമരമുള്ളതിനാല്‍ തിങ്കളാഴ്ച ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hotel, Bus, Strike, National Vehicle Strike not affects normal life in Kerala