city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്‌ക്കെത്തിയ രോഗികളെ പരിചരിച്ച ഡോക്ടര്‍മാരും ജീവനക്കാരും കടക്കെണിയില്‍; ഭക്ഷണമെത്തിച്ചതിന്റെയും മറ്റുമുള്ള തുക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു

കാസര്‍കോട്: (www.kasargodvartha.com 26.04.2020) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ്- 19 സ്ഥിരീകരിച്ച രോഗികള്‍ക്കും 250 ഓളം ജീവനക്കാര്‍ക്കും ഭക്ഷണം നല്‍കിയ തുക ഉടന്‍ അനുവദിക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയായിരുന്നു ജനറല്‍ ആശുപത്രി. ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ജോലി ചെയ്തത്തിന്റെ ഫലമായി അഭിമാനകരമായ നേട്ടം എത്തിപ്പിടിക്കാന്‍ ആശുപത്രിക്ക് സാധിച്ചു.

ഇവരുടെ അക്ഷീണ പരിശ്രമത്തിന്റെയും സമര്‍പ്പിത മനസ്സിന്റെയും ഫലമായി ഈ ആശുപത്രി കോവിഡ് മുക്തമായിരിക്കുന്നു. അതിശയിപ്പിക്കുന്ന ഈ ബഹുമതി കാസര്‍കോടിന് സമ്മാനിച്ച ഡോക്ടര്‍മാരും ജീവനക്കാരുമാകട്ടെ ഇപ്പോള്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. 250ഓളം ജീവനക്കാര്‍ക്കും കോവിഡ് 19 സ്ഥിരികരിച്ചെത്തുന്ന രോഗികള്‍ക്കും ഭക്ഷണം നല്‍കിയത്തിന്റെ പേരിലാണ് അവര്‍ കടത്തിലായത്. ജീവന്‍ മറന്ന് രോഗികളോടൊപ്പം സദാസമയം നിലകൊണ്ട സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ പ്രതീകങ്ങളായ ഡോക്ടര്‍മാര്‍ ചില നേരങ്ങളിലെ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യുകയുണ്ടായി. തുടക്കത്തില്‍ രണ്ട് ലക്ഷം രൂപ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയതായി അറിയുന്നു.
ജനറല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്‌ക്കെത്തിയ രോഗികളെ പരിചരിച്ച ഡോക്ടര്‍മാരും ജീവനക്കാരും കടക്കെണിയില്‍; ഭക്ഷണമെത്തിച്ചതിന്റെയും മറ്റുമുള്ള തുക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു

പിന്നീട് ഭക്ഷണം നല്‍കാന്‍ കാശില്ലാത്തതിനെക്കുറിച്ച് ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടവരെ നിരന്തരം അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒരു ദിവസം അമ്പതിനായിരത്തോളം രൂപയാണ് ഭക്ഷണത്തിന് ചിലവ് വരുന്നത്. ഗൗരവമേറിയ ഈ പ്രശ്‌നത്തില്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ടാണ് എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി കത്തയച്ചത്. ആരോഗ്യ വകുപ്പ് മന്ത്രിക്കും, റവന്യൂ വകുപ്പ് മന്ത്രിക്കും കത്തിന്റെ കോപ്പി അയച്ചു.



Keywords: Kasaragod, Kerala, News, COVID-19, MLA, N.A.Nellikunnu, Patient's, NA Nellikkunnu MLA demands to give expense of Covid patients

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia