city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജര്‍ അടക്കമുള്ള പ്രതികളെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി


കാസര്‍കോട്: (www.kasargodvartha.com 23.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ കിട്ടിയ ബാങ്ക് മാനേജര്‍ അടക്കമുള്ള മൂന്നുപ്രതികളെയും കൊണ്ട് പോലീസ് തെളിവെടുപ്പ് തുടങ്ങി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടിയ ബാങ്ക് മാനേജരും അപ്രൈസറുമടക്കമുള്ള മൂന്നുപ്രതികളെ പോലീസ് വ്യാഴാഴ്ച രാവിലെ തെളിവെടുപ്പിന് വിധേയരാക്കി.

മുട്ടത്തൊടി ബാങ്ക് വിദ്യാനഗര്‍ ശാഖാമാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ്‌കുമാര്‍, അപ്രൈസര്‍ നീലേശ്വരം പേരോലിലെ ടി വി സതീഷ്, മുളിയാര്‍ കുണ്ടാറിലെ ഹാരിസ് എന്നിവരെയാണ് വിദ്യാനഗര്‍ സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിന് വിധേയരാക്കിയത്. ബാങ്കിന്റെ വിദ്യാനഗര്‍നായന്‍മാര്‍മൂല ശാഖകളിലേക്കാണ് ആദ്യം ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയത്. സതീഷിന്റെ ഉടമസ്ഥതയില്‍ വിദ്യാനഗറിലുള്ള ജ്വല്ലറിയിലും തെളിവെടുപ്പ് നടത്തി. അഞ്ചുദിവസത്തേക്കാണ് ഇവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്.

വരും ദിവസങ്ങളില്‍ മാനേജര്‍ സന്തോഷ്‌കുമാറിന്റെ കോട്ടപ്പാറയിലെ വീട്ടിലും സതീഷിന്റെ പേരോലിലെ വീട്ടിലും ഹാരിസിന്റെ കുണ്ടാറിലെ വീട്ടിലും പരിശോധന നടത്തും. ബാങ്കില്‍ നിന്നും മുക്കുപണ്ടങ്ങള്‍ കണ്ടെടുത്തതിനുപുറമെ നേരത്തെ ഇവിടങ്ങളിലെല്ലാം പോലീസ് റെയ്ഡ് നടത്തി വ്യാജപാസ്ബുക്കുകളും മറ്റ് അനധികൃതരേഖകളും കണ്ടെടുത്തിരുന്നു. മുക്കുപണ്ട തട്ടിപ്പുകേസില്‍ ആദ്യം പോലീസ് കസ്റ്റഡിയില്‍ കിട്ടിയ മൂന്നുപേരെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി.

ബാങ്കിന്റെ മറ്റൊരു അപ്രൈസറായ പേരോലിലെ ടി വി സത്യപാലന്‍, ജ്വല്ലറി വര്‍ക്‌സ് ജീവനക്കാരന്‍ ജയരാജന്‍, ഇടപാടുകാരന്‍ ബേവിഞ്ചയിലെ അബ്ദുള്‍ മജീദ് എന്നിവരെയാണ് ആദ്യം തെളിവെടുപ്പിന് വിധേയരാക്കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹാജരാക്കിയ ഇവരുടെ റിമാണ്ട് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നീട്ടി. മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പുകേസില്‍ ഇടപാടുകാരായ ചില സ്ത്രീകളും പ്രതികളാണ്.

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജര്‍ അടക്കമുള്ള പ്രതികളെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി

Related News:
പിലിക്കോട് ബാങ്കില്‍ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി; മുഖ്യ പ്രതിയായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
പിലിക്കോട് ബാങ്ക് മാനേജരുടെ വീട്ടിലും ഓഫീസിലും റെയ്ഡ്; രണ്ട് ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റുകളും എഴുതാത്ത മുദ്രപത്രങ്ങളും കണ്ടെടുത്തു

പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

ഉദ്യോഗസ്ഥരുടെ പരിശോധന മൂന്നു ബാങ്കുകളില്‍ പൂര്‍ത്തിയാകുമ്പോള്‍ പുറത്തായത് 7 കോടിയോളം രൂപയുടെ തട്ടിപ്പ്

പിലിക്കോട് ബാങ്കിലെ മുക്കുപണ്ടതട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവായ മാനേജരും അപ്രൈസറും റിമാന്‍ഡില്‍

പനയാല്‍ അര്‍ബന്‍ സഹകരണ സംഘത്തിലും മുക്കുപണ്ടം; തട്ടിയത് 42 ലക്ഷം

പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജറും അപ്രൈസറും പിടിയില്‍

പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷംരൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍

മുക്കുപണ്ട തട്ടിപ്പ്; മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്

ആ സ്വര്‍ണം കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു സാറേ.., മുക്കുപണ്ടം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ഗീത പറയുന്നു

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1

മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി

കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും

മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്

മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു

മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍


Keywords: Kasaragod, Bank, Accuse, Case, Police, Jwellery works, Court, Police Raid, Muttathody Bank, Custody, Rimand.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia