മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്
Jun 9, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കിന്റെ നായന്മാര്മൂല ശാഖയിലും വിദ്യാനഗര്‍ ശാഖയിലും മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിന്റെ മുഖ്യസൂത്രധാരനായ ബാങ്ക് അപ്രൈസറുടെ അറസ്റ്റ് പോലീസ് വ്യാഴാഴ്ച വൈകുന്നേരത്തോടെ രേഖപ്പെടുത്തും. നീലേശ്വരം പേരോല്‍ സ്വദേശിയായ സതീഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ പോലീസ് കൈക്കൊണ്ടുവരികയാണ്.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള സതീഷിനെ തെളിവെടുപ്പിന്റെ ഭാഗമായി വിദ്യാനഗര്‍ സി ഐ പ്രമോദിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. സതീഷിന്റെ സഹോദരനും ബാങ്കിലെ മറ്റൊരു അപ്രൈസറുമായ സത്യപാലന് അടക്കമുള്ള മൂന്നുപ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് ആസൂത്രണം ചെയ്തത് സതീഷാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അതിനിടെ ഈ കേസിലെ മറ്റൊരു പ്രതിയും മുട്ടത്തൊടി ബാങ്കിന്റെ നായന്മാര് മൂല ബ്രാഞ്ച് മാനേജരുമായ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ്കുമാറും പോലീസ് വലയിലായതായി സൂചനയുണ്ട്. സന്തോഷ്കുമാര്‍ ഭാര്യയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരുഭാഗം നിക്ഷേപിച്ചിരുന്നത്. ഈ അക്കൗണ്ടിനെക്കുറിച്ച് ഭാര്യക്ക് അറിവുണ്ടായിരുന്നില്ല. സന്തോഷ്കുമാറിന്റെ കോട്ടപ്പാറയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തുകയും അന്വേഷണത്തിന് സഹായകമായ ചില രേഖകള്‍ പിടികൂടുകയും ചെയ്തിരുന്നു.
അപ്രൈസര്‍മാരായ സതീഷിന്റെയും സത്യപാലന്റെയും ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ വെച്ചാണ് മുട്ടത്തൊടി ബാങ്കില്‍ പണയം വെച്ച മുക്കുപണ്ടങ്ങള്ക്ക് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി തെളിയിക്കുന്ന ഹാള്‍മാര്‍ക്ക് നല്‍കിയത്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ വെള്ളരിക്കുണ്ട് സ്വദേശി ജയരാജനാണ് മുക്കുപണ്ടങ്ങള്ക്ക് ഹാള്‍ മാര്‍ക്ക് ചെയ്തുകൊടുത്തത്.
മുട്ടത്തൊടി ബാങ്കിന്റെ നായന്മാര് മൂലയിലുള്ള ശാഖാകെട്ടിടത്തിനു താഴെയാണ് അപ്രൈസര്‍മാരുടെ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. സന്തോഷ്കുമാര്‍ 20 വര്‍ഷക്കാലമായി നായന്മാര്മൂല ശാഖയുടെ മാനേജരാണ്. വിദ്യാനഗര്‍ ശാഖയിലെ മാനേജരും ഇത്രയും കാലയളവില്‍ ജോലി ചെയ്തുവരികയായിരുന്നു. തട്ടിപ്പുപുറത്തുവന്നതോടെ രണ്ടു മാനേജര്‍മാരും സസ്പെന്‍ഷനിലാണ്. അതേസമയം വിദ്യാനഗറിലെ മാനേജര്‍ക്ക് തട്ടിപ്പുമായി നേരിട്ട് ബന്ധമുണ്ടോയെന്നതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകാരായ അമ്പതുപേര്‍ക്കെതിരെ കൂടി പോലീസ് കേസെടുത്തു.

Keywords: Kasaragod, Case, Arrest, Vidya Nagar, Police, Muttathody Bank, Bank Manager, Suspension, Accuse, Naimarmoola.