മുട്ടത്തൊടി ബാങ്കില്‍ ആസൂത്രിത മുക്കുപണ്ട തട്ടിപ്പ് തുടങ്ങിയിട്ട് നാല് വര്‍ഷം കഴിഞ്ഞതായി പോലീസ്; സൂത്രധാരന്‍ മാനേജര്‍ സന്തോഷ്
Jun 12, 2016, 10:38 IST
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1
കാസര്‍കോട്: (www.kasargodvatha.com 12.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും നാല് കോടിയോളം രൂപ മുക്കുപണ്ട തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സൂത്രധാരന്‍ വിദ്യാനഗര്‍ കലക് ട്രേറ്റിന് സമീപത്തെ സായാഹ്നശാഖ മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷാണെന്ന് പോലീസ് വെളിപ്പെടുത്തി.
സഹോദരങ്ങളായ അപ്രൈസര്‍മാരെ കൂട്ടുപിടിച്ച് മാനേജര്‍ സന്തോഷ് മുക്കുപണ്ട തട്ടിപ്പ് തുടങ്ങിയിട്ട് നാല് വര്‍ഷം കഴിഞ്ഞതായും പോലീസ് പറഞ്ഞു. അപ്രൈസര്‍ നീലേശ്വരം പള്ളിക്കര പേരോലിലെ സതീഷും മാനേജര്‍ സന്തോഷും ചേര്‍ന്ന് ചെറിയ രീതിയിലാണ് ആദ്യം മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ തുടങ്ങിയത്. 2011 ല്‍ വിദ്യാനഗര്‍ ശാഖ ആരംഭിച്ചത് മുതല്‍ ഇവര്‍ തട്ടിപ്പ് തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. സന്തോഷിന്റെ ഭാര്യയുടെ പേരില്‍ 2011ല്‍ തന്നെ ഇവിടെ അക്കൗണ്ട് തുടങ്ങിയിരുന്നു. തന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയ കാര്യമോ പണം നിക്ഷേപിക്കുന്നതോ പിന്‍വലിക്കുന്നതോ ആയ കാര്യങ്ങളൊന്നും താനറിഞ്ഞില്ലെന്നാണ് സന്തോഷിന്റെ ഭാര്യ പോലീസിന് നല്‍കിയ മൊഴി.
2011 നവമ്പര്‍ 14 മുതല്‍ ജൂണ്‍ വരെ സന്തോഷിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും 56,83,582 രൂപ പിന്‍വലിച്ചതായി പോലീസിന് രേഖകള്‍ ലഭിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിന് മാത്രം രണ്ട് തവണയായി സന്തോഷ് 1,23,000രൂപ 1,26,000 രൂപ എന്നിങ്ങനെ പിന്‍വലിച്ചിട്ടുണ്ട്. സന്തോഷ് അമ്പലത്തറ കോട്ടപ്പാറയില്‍ ഏതാണ്ട് അരകോടിയിലധികം രൂപ ചിലവില്‍ ആഢംബര സൗകര്യത്തോടെയുള്ള വീട് നിര്‍മ്മിച്ചിട്ടുണ്ട്. ആറ് മാസം മുമ്പാണ് ഈ വീടിന്റെ ഗൃഹപ്രവേശം നടന്നത്. ഇനിയും ഈ വീടിന്റെ പണി ബാക്കിയുണ്ട്. സന്തോഷിനെ പിടികൂടിയാല്‍ മാത്രമേ തട്ടിപ്പിന്റെ ആഴം എങ്ങനെയാണെന്ന് മനസിലാവുകയുള്ളൂ എന്ന് വിദ്യാനഗര്‍ എസ്‌ഐ കെ വി പ്രമോദ് വെളിപ്പെടുത്തി.
മൂന്ന് ദിവസമായി കണ്ടെടുത്ത മുക്കുപണ്ടം പോലീസ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിവരികയാണ്. ഊണും ഉറക്കവുമൊഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കേണ്ട ഉരുപ്പടികളുടെ കണക്ക് പോലീസ് തിട്ടപ്പെടുത്തിയിരിക്കുന്നത്. മാനേജര്‍ സന്തോഷ് 20 വര്‍ഷത്തിലധികമായി മുട്ടത്തൊടി ബാങ്കില്‍ മാനേജരായി ജോലിചെയ്തുവരികയായിരുന്നു. തട്ടിപ്പ് നടന്ന സായാഹ്ന ശാഖയില്‍ നിന്നും സന്തോഷിനെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതോടെ സായാഹ്നശാഖയിലെ മുക്കുപണ്ടങ്ങളില്‍ ഭൂരിഭാഗവും നായമാര്‍മൂലയിലെ മെയിന്‍ ബ്രാഞ്ചിലേക്ക് മാറ്റിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Related News:
മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്
Keywords: Kasaragod, Bank, Vidya Nagar, Police, Muttathody Bank, Court, Job, Naimarmoola, Branch, Documents, Muttathodi Bank cheating: operation since last 4 years.

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും