city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Charity | മുസ്‌ലിം ലീഗ് പ്രസ്ഥാനം സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

Shihab Thangal Palliative Care and Charity Cell inauguration
Photo: Arranged

ചടങ്ങിൽ മുസ്‌ലിം ലീഗ് എതിർത്തോട് ടൗൺ കമ്മിറ്റി പ്രസിഡന്റ് എം.എ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അർഷാദ് എതിർത്തോട് സ്വാഗതം പറഞ്ഞു.

എതിർത്തോട്: (KasargodVartha) രാഷ്ട്രീയ പാർട്ടി എന്ന ചട്ടക്കൂടിനപ്പുറം, കാരുണ്യ പ്രവർത്തനങ്ങളുടെ വിശാല ശൃംഖല സൃഷ്ടിച്ച മുസ്‌ലിം ലീഗ് പ്രസ്ഥാനം സഹജീവി സ്നേഹത്തിന്റെ അതുല്യ മാതൃകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ.  അഭിപ്രായപ്പെട്ടു.

വയനാട് പുനരധിവാസ പാക്കേജ് ധനസമാഹരണം ജനകീയമായി മാറിയത്, നാനാതുറകളിലെ നിരാലംബരായ മനുഷ്യരെ കനിവിന്റെ കരങ്ങൾ കൊണ്ട് ചേർത്തുപിടിച്ച മുസ്‌ലിം ലീഗിൽ കേരള ജനതയർപ്പിച്ച വിശ്വാസത്തിന്റെയും ഉദാരതയുടെയും ഫലമാണ്. മുസ്‌ലിം ലീഗ് എതിർത്തോട് ടൗൺ കമ്മിറ്റിയുടെ ജീവകാരുണ്യ ആതുരസേവന പദ്ധതിയായ ശിഹാബ് തങ്ങൾ പാലിയേറ്റീവ് കെയർ ആന്റ് ചാരിറ്റി സെല്ലിന്റെ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മുസ്‌ലിം ലീഗ് എതിർത്തോട് ടൗൺ കമ്മിറ്റി പ്രസിഡന്റ് എം.എ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അർഷാദ് എതിർത്തോട് സ്വാഗതം പറഞ്ഞു.

സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് ഇ. അബൂബക്കർ ഹാജി, മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് ഇൻചാർജ് എ. അബൂബക്കർ ബേവിഞ്ച, ജനറൽ സെക്രട്ടറി ഇക്ബാൽ ചേരൂർ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി റഫീഖ് എതിർത്തോട്, പഞ്ചായത്ത് പ്രവർത്തക സമിതി അംഗം എൻ.എ. അബ്ദുൽ ഖാദർ നെല്ലിക്കട്ട, മുസ്‌ലിം ലീഗ് വാർഡ് പ്രസിഡന്റ് ഹുസൈൻ ബേർക്ക, കെ.എസ് അബ്ദുൽ ഹകീം, ലത്തീഫ് ചെന്നടുക്ക, ഹുസൈൻ ബേക്കൽ, ഇബ്രാഹിം സി.എ, മുഹമ്മദ് കുഞ്ഞി ചീരാളി, ഖാലിദ് കമ്മങ്കയം, ഉസ്മാൻ കെ.എം, ശരീഫ് ബേർക്ക, സബാദ് അഹമ്മദ്, സിറാജ് എതിർത്തോട്, അനസ് കാൻതിങ്കര, കൊമ്പോട് അബ്ദുൽഖാദർ ഹനീഫി, യാസർ കുന്നിൽ, റാഷിദ് വൈ, മജീദ് കുന്നിൽ, മുസ്തഫ എ.കെ, ഇബ്രാഹിം സി.എച്ച്, ഹാഷിർ മൊയ്‌തീൻ, സുദൈസ് സന്നിഹിതരായി.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia