city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു അതിര്‍ത്തികളില്‍ മനുഷ്യര്‍ മരിച്ചു വീഴുന്നു; മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 30.03.2020) മംഗളൂരു അതിര്‍ത്തി കൊട്ടിയടച്ചതിനാല്‍ തുടര്‍ ചികിത്സക്കായി പോവുന്ന രോഗികള്‍ തലപ്പാടി ജംഗ്ഷനില്‍ ആംബുലന്‍സില്‍ മരിച്ചുവീഴുകയാണെന്നും മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാറിന്റെ ധിക്കാരമൂലം ഇതിനകം നാല് മനുഷ്യ ജീവനുകളാണ് അതിര്‍ത്തി പ്രദേശത്ത് നഷ്ടപ്പെട്ടതെന്നും ഇതാവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാനും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
മംഗളൂരു അതിര്‍ത്തികളില്‍ മനുഷ്യര്‍ മരിച്ചു വീഴുന്നു; മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുസ്ലിം ലീഗ്
മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന നൂറു കണക്കിന് രോഗികളാണ് കൊറോണ വൈറസ് വ്യാപകമായതിനാല്‍ ആശുപത്രി വിട്ട് അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയത്. മടങ്ങി പോയ വൃക്ക, ക്യാന്‍സര്‍, ഹൃദ്രോഗ രോഗികള്‍ തുടര്‍ ചികിത്സക്കായി പോകുമ്പോഴാണ് അതിര്‍ത്തി അടച്ചതിനാല്‍ ആംബുലന്‍സില്‍ മരിച്ചു വീഴുന്നത്. ചീഫ് സെക്രട്ടറിമാര്‍ പരസ്പരം സംസാരിച്ചാല്‍ പ്രശ്‌ന പരിഹാരമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇതിനകം മനസിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുത്ത് കേരളത്തിലെ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, Muslim-league, Patient's, Ambulance, Death, hospital, COVID-19, Treatment, Muslim league on Karnataka border closed issue

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia