ആറ് പേര്‍ വാഹനാപകടത്തില്‍ മരിച്ച കുടുംബവീട് കെ പി എ മജീദ് സന്ദര്‍ശിച്ചു
Jul 11, 2018, 20:33 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2018) ഉപ്പള നയാബസാറില്‍ വാഹന അപകടത്തില്‍ ആറ് പേര്‍ മരണപ്പെട്ട കുടുംബ വീട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, സെക്രട്ടറി പി.എം. മുനീര്‍ ഹാജി, എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി എന്നിരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 6.15 മണിയോടെയാണ് ജീപ്പില്‍ ലോറിയിടിച്ച് ആറു പേര്‍ ദാരുണമായി മരണപ്പെട്ടത്. മംഗളൂരു കെ.സി. റോഡ് അജ്ജിനടുക്കയിലെ ബീഫാത്വിമ (69), മകള്‍ നസീമ (38), ബീഫാത്വിമയുടെ മകള്‍ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ് (41), ബന്ധു ഇംത്യാസ് (40), ഭാര്യ മഞ്ചേശ്വരം തൂമിനാട് സ്വദേശിനി അസ്മ (30) എന്നിവരാണ് മരണപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Accident, K.P.A. Majeed, Muslim League Leader, Uppala Accident; KPA Majeed visits family
Keywords: Kasaragod, Accident, K.P.A. Majeed, Muslim League Leader, Uppala Accident; KPA Majeed visits family