city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: (www.kasargodvartha.com 18.07.2017) ന്യൂനപക്ഷ ദളിത് പീഡനങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് എ എം കടവത്ത് ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി

പ്രസിഡന്റ് വി എം മുനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. എസ് ടി യു സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷ്‌റഫ്, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ എം ബഷീര്‍, എ എ അസീസ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, ഹഖീം അജ്മല്‍, ഖലീല്‍ അബൂബക്കര്‍, ഫൈസല്‍ മുഹ്‌സിന്‍, നവാസ് തുരുത്തി പ്രസംഗിച്ചു.

പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യ റാലി നടത്തി

ചെര്‍ക്കള: ദളിദ് ന്യൂനപക്ഷ പീഡനത്തിനെതിരെ മുസ്ലിം ലീഗ് പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെര്‍ക്കള ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സി ടി അഹ് മദലി ഉദ്ഘാടനം ചെയ്തു. ബി കെ അബ്ദു സമദ് അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി

മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. മുനീര്‍ പി ചെര്‍ക്കളം, മക്കാര്‍ മാസ്റ്റര്‍, മൂസ ബി ചെര്‍ക്കള, ഖാദര്‍ ഹാജി ചെങ്കള, ബി എം എ ഖാദര്‍, ഇബ്രാഹിം ബേര്‍ക്ക, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് തായല്‍, ബി കെ ബഷീര്‍, ഹനീഫ കരിങ്ങപ്പള്ളം, ഹസൈനാര്‍ ബദ്രിയ, മുഹമ്മദ് കുഞ്ഞി കനിയടുക്കം, സദാനന്ദന്‍, ആമു ദുബൈ, ഖാലിദ് ഷാന്‍ ചെങ്കള, സുബൈര്‍ ചെങ്കള, അലി ചേരൂര്‍, എന്‍ ബി ബടുവന്‍ കുഞ്ഞി, എം സി അബ്ദുല്ല, മൂസ ഹാജി ചേരൂര്‍, ടി എം മുഹമ്മദ് കുഞ്ഞി, ജലീല്‍ എരുതുംകടവ്, ഇഖ്ബാല്‍ ചായിന്റടി, കെ എം അബ്ദുല്ല, ആമു ബാലടുക്കം, എം സി എ ഫൈസല്‍, ടി എം ഇക്ബാല്‍, മഹ് മൂദ് തൈവളപ്പ്, മമ്മിഞ്ഞി ആലംപാടി, ഖാദര്‍ ബദ്രിയ, ഇബ്രാഹിം ബി എ, എന്‍ എ താഹിര്‍, കെ എം മുഹമ്മദ് കുഞ്ഞി ചേരൂര്‍, സുബൈര്‍ ചെങ്കള, ഷാഫി കുന്നില്‍, ഷറഫുദ്ദീന്‍ ബേവിഞ്ച, ജാസിര്‍ ചെങ്കള, ബഷീര്‍ ചേരൂര്‍, മുഹമ്മദ് കുഞ്ഞി ചെങ്കള, എം എ ഖാദര്‍, ഖാസി അബ്ദുര്‍ റഹ് മാന്‍, അജ്മല്‍ മിര്‍ഷാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി ഡി എ റഹ് മാന്‍ സ്വാഗതവും കടവത്ത് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മഡിയനില്‍ ഐക്യദാര്‍ഢ്യറാലിയും സംഗമവും നടത്തി. സി മുഹമ്മദ് കുഞ്ഞി, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, സി എം ഖാദര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, മുബാറക്ക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കടത്ത്, എ പി ഉമ്മര്‍, കൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍, പി പി അബ്ദുര്‍ റഹ് മാന്‍, സി എച്ച് സുലൈമാന്‍, പാറക്കാട്ട് മുഹമ്മദ്, ഇല്യാസ്, ഷുക്കൂര്‍ പള്ളി, മുക്കുട് കുഞ്ഞാമദ്, സലാം പാലക്കി, മൂസ, സലീം, മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുസ്ലിം ലീഗ് ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. എം പി ജാഫര്‍, അഡ്വ. എന്‍ എ ഖാലിദ്, കെ കെ ജാഫര്‍, കുഞ്ഞാമദ് പുഞ്ചാവി, കരീം കുശാല്‍ നഗര്‍, കെ കെ ബദറുദ്ദീന്‍, അഷ്‌റഫ് ബാവനഗര്‍, കെ മുഹമ്മദ് കുഞ്ഞി, അസൈനാര്‍ കല്ലൂരാവി, വേലായുധന്‍, യൂനുസ് വടകരമുക്ക്, കെ കെ ഇസ്മാഈല്‍, കമറു പുഞ്ചാവി, എ കുഞ്ഞബ്ദുല്ല, സി അബ്ദുല്ല ഹാജി, പാലാട്ട് ഇബ്രാഹിം, ടി മുഹമ്മദ് കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.

മുസ്ലിം ലീഗ് ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി

മുളിയാര്‍: മുസ്ലിം ലീഗ് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ബോവിക്കാനം ടൗണില്‍ പ്രകടനം നടത്തി. എസ് എം മുഹമ്മദ് കുഞ്ഞി, ബി എം അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത്, ഷെഫീഖ് ആലൂര്‍, ബി എം ഹാരിസ്, മുഹമ്മദ്കുഞ്ഞി, ഹനീഫ് ബോവിക്കാനം, നസീര്‍ മൂലടുക്കം, കബീര്‍ ബാവിക്കര, ബാസിത് മുണ്ടക്കൈ, റംഷീദ് ബാലനടുക്കം, അസ്‌കര്‍ ബാലനടുക്കം, തഹ്ഷീര്‍ നേതൃത്വം നല്‍കി.

മുസ്ലിം ലീഗ് ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Muslim-league, Protest, Post Office, inauguration, Kanhangad, Cherkala, Muliyar, Muslim League head post office march conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia