city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാലറി ചാലഞ്ച്: ജില്ലാ പോലീസ് ചീഫിന്റെ വിവാദ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം, സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ്, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണ് സര്‍ക്കുലറെന്ന് ബിജെപി

കാസര്‍കോട്: (www.kasargodvartha.com 25.09.2018) സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനോട് ജില്ലയിലെ വലിയൊരു വിഭാഗം ജീവനക്കാര്‍ നോ പറഞ്ഞതിനെ തുടര്‍ന്നു  മുഴുവന്‍ ജീവനക്കാരും സാലറി ചാലഞ്ചിന്റെ ഭാഗമാകണമെന്നും പോലീസുകാരുടെ അവകാശങ്ങളും അനൂകൂല്യങ്ങളും, സഹായങ്ങളും സര്‍ക്കാറിന്റെ ഔദാര്യങ്ങളാണെന്നുമുള്ള കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഇറക്കിയ വിവാദ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സാലറി ചാലഞ്ച്: ജില്ലാ പോലീസ് ചീഫിന്റെ വിവാദ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം, സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ്, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണ് സര്‍ക്കുലറെന്ന് ബിജെപി

കാലകാലങ്ങളിലായി സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും അനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് വ്യാഖ്യാനിച്ച് സര്‍ക്കുലര്‍ നല്‍കിയ ജില്ലാ പോലീസ് മേധാവി സര്‍ക്കാര്‍ ജീവനക്കാരെയും സര്‍വ്വീസ് സംഘടനകളേയും അപമാനിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ജീവനക്കാരുടെ ശമ്പളം സര്‍ക്കാറിലേക്ക് കണ്ടെത്തുന്നതിന് നേരായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നതിനും പകരം ഭീഷണിയുടെ സ്വരത്തില്‍ ജീവനക്കാരെ സമീപിക്കുന്നത് ശരിയല്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം വ്യക്തമാക്കി.

പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സി ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി. എ.ജി.സി. ബഷീര്‍, അസീസ് മരിക്ക, വി.പി. അബ്ദുല്‍ ഖാദര്‍, കെ.മുഹമ്മദ് കുഞ്ഞി, പി.എം മുനീര്‍ ഹാജി, മൂസ ബി.ചെര്‍ക്കള പ്രസംഗിച്ചു.

അതേസമയം ജില്ലാ പോലീസ് മേധാവി എ. ശ്രീനിവാസ് ഇറക്കിയ സര്‍ക്കുലര്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു. ശബരിമലയില്‍ ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഭരണ നേതൃത്വത്തിന്റെ ഔദാര്യമായി ലഭിക്കുന്നതാണെന്ന് പറയുന്ന ജില്ലാ പോലീസ് മേധാവി ഭരണ വര്‍ഗത്തെ പ്രീതിപ്പെടുത്തുവാനാണ് ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡും സ്ഥാനക്കയറ്റവും നല്‍കുന്നത് സര്‍ക്കാരിന്റെ ഔദാര്യമായാണ് പറയുന്നത് ഉചിതമല്ല. അത് അവരുടെ അവകാശമാണ്. ഭരണപക്ഷത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണിത്. രാഷ്ട്രീയ യജമാനരെ പിണക്കിയാല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന ഭീഷണിയുടെ സ്വരം ഇതിലുണ്ട്. ഭരണ പക്ഷത്തിലെ ഉന്നതരുടെ സമ്മര്‍ദം മൂലമാണ് ഈ ഉത്തരവെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

പോലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുന്നതിന്റെ തെളിവാണിത്. പ്രളയ ദുരിതാശ്വാസത്തിനു സഹായിക്കേണ്ടത് ഓരോ പൗരന്റെയും ധാര്‍മിക ഉത്തരവാദിത്വമാണ്. നിയമപരമായ കടമയല്ല. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ ഇത് അടിച്ചേല്‍പ്പിക്കുകയാണ്. ദുരിതാശ്വാസ നിധിക്ക് സംഭാവന ചെയ്യാനുള്ള സാഹചര്യത്തെ ബോധ്യപ്പെടുത്തി സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഭാവന ചെയ്യിക്കുന്നതിനു പകരം ഉത്തരവുകള്‍ പുറപ്പെടുവിച്ച് നിര്‍ബന്ധപൂര്‍വം പണം പിടിച്ചുപറിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എസ്പി പുറത്തിറക്കിയ നിയമ വിരുദ്ധമായ ഉത്തരവ് പിന്‍വലിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

Related News:
സൗജന്യ ശബരിമല സന്ദര്‍ശനമടക്കം നമുക്ക് സര്‍ക്കാരില്‍ നിന്ന് നിരവധി ഔദാര്യങ്ങള്‍ ലഭിക്കുന്നില്ലേ? സാലറി ചലഞ്ചിനോട് 'നോ' പറയുന്നതിന് മുമ്പ് 30 കാര്യങ്ങള്‍ ശ്രദ്ധിക്കുക; പുനര്‍വിചിന്തനത്തിന് ആഹ്വാനം ചെയ്ത് കാസര്‍കോട് എസ്പിയുടെ കുറിപ്പ് വിവാദത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muslim League and BJP against Police chief's circular, Muslim League, BJP, SP, Kasaragod, News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia