സദാചാര കൊലപാതകക്കേസില്‍ അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്; പ്രതികളെ പിടികൂടാന്‍ പോലീസ് വലവിരിച്ചു
Oct 6, 2017, 11:51 IST
ആദൂര്‍: (www.kasargodvartha.com 06.10.2017) സദാചാരഗുണ്ടകളുടെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദൂര്‍ കൊയകുഡ്ലുവിലെ എ.കെ ലക്ഷ്മണ (43) മരണപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക പോലീസ് സ്‌ക്വാഡ്. ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സ്‌ക്വാഡാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
ലക്ഷ്മണയെ മര്‍ദിച്ച് കൊലപ്പെടുത്തിയ രണ്ടംഗസംഘത്തെ പിടികൂടാന്‍ പോലീസ് വലവിരിച്ചു. ഇവര്‍ ഒളിവില്‍ കഴിയുകയാണ്. ഭര്‍ത്താവ് മരിച്ച സ്ത്രീക്കൊപ്പം രാത്രി പാണ്ടിയിലെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ലക്ഷ്മണയെ രണ്ടംഗസംഘം മര്‍ദിച്ചവശനാക്കുകയായിരുന്നു.
സ്ത്രീയുടെ വീട്ടില്‍ ലക്ഷ്മണ നടത്തിവരികയായിരുന്ന പതിവുസന്ദര്‍ശനം നിരീക്ഷിക്കുകയായിരുന്നവരാണ് അക്രമം നടത്തിയത്. പിന്നീട് ആദൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ലക്ഷ്മണയെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയും നാട്ടുകാര്‍ ആശുപത്രിയിലാക്കുകയുമായിരുന്നു. നില ഗുരുതരമായതിനാല്‍ സിറ്റിംഗ് ജഡ്ജിയുടെ സാന്നിധ്യത്തില്‍ യുവാവിന്റെ മരണമൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു പേര്‍ ചേര്‍ന്നാണ് തന്നെ വടി കൊണ്ടും മറ്റും അടിച്ചുപരിക്കേല്‍പിച്ചതെന്നാണ് ലക്ഷ്മണ മൊഴി നല്‍കിയത്. തന്നെ മര്‍ദിച്ചവരുടെ പേരും ലക്ഷ്മണ വെളിപ്പെടുത്തിയിരുന്നു. ലക്ഷ്മണയെ പരിക്കേറ്റ നിലയില്‍ കണ്ടതിന് രണ്ടു ദിവസം മുമ്പാണ് പാണ്ടിയില്‍ വെച്ച് മര്‍ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഈ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് സദാചാരഗുണ്ടകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്. വിധവയായ സ്ത്രീയുടെ വീട്ടില്‍ ലക്ഷ്മണക്ക് അടിയേറ്റ സംഭവമറിഞ്ഞ് പരിസരവാസികള്‍ സ്ഥലത്തെത്തിയിരുന്നു. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ഇതിനുപുറമെ ലക്ഷ്ണുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവതിയെയും പോലീസ് ചോദ്യം ചെയ്യും.
Related News:
സദാചാര പോലീസ് ചമഞ്ഞ് ക്രൂരമര്‍ദനം; ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു, പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accuse, Police, Investigation, Murder-case, Murder case; police investigation started