city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് സഹായം ചെയ്ത യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 31.07.2017) സുഹൃത്തിനൊപ്പം ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂരിയിലെ അല്‍ത്താഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്തു കൊടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബി.എം.എസ് പ്രവര്‍ത്തകനും കുഡ്ലു സ്വദേശിയുമായ ദിനേശി (27)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

ജൂണ്‍ 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതികളായ കുഡ്ലുവിലെ ദീപക് (26), കറന്തക്കാട് ശിവാജി നഗറിലെ സന്ദീപ് (26), ശിവശക്തിനഗറിലെ ശ്രീജിത്ത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഒന്നാം പ്രതി ദീപകിന് ഒളിവില്‍ കഴിയാന്‍ സഹായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത് ദിനേശാണെന്ന് പോലീസ് പറഞ്ഞു.

Related News:
ചൂരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

അല്‍ത്താഫ് വധശ്രമം; മുഖ്യപ്രതി സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി

അല്‍ത്താഫ് വധശ്രമക്കേസില്‍ പ്രതിയെ മര്‍ദിച്ചതിന് 10 പേര്‍ക്കെതിരെ കേസ്

അല്‍ത്താഫ് വധശ്രമക്കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവില്‍; കത്തി കണ്ടെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Youth, arrest, case, Murder attempt case; one more arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia