യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതിയെ പിടികൂടാന്‍ വൈകുന്നതായി പരാതി
Oct 31, 2018, 23:20 IST
കുമ്പള: (www.kasargodvartha.com 31.10.2018) യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നതായി പരാതി. അരിമല സ്വദേശിനിയും ഷിറിയ കുന്നില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്ത് താമസിക്കുന്ന ഹുസൈന്‍ ഹാജിയുടെ മകന്‍ മുസമ്മിലിന്റെ ഭാര്യയുമായ ഫാത്വിമത്ത് ശബാനയെയാണ് ഇക്കഴിഞ്ഞ ജൂലൈ പത്തിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
യുവതിയെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം യുവതിയില്‍ നിന്ന് മൊഴിയെടുത്ത പോലീസ് ഭര്‍ത്താവിനും പിതാവ് ഹുസൈന്‍ ഹാജിക്കും മാതാവ് ആയിഷക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. അതിന് ശേഷം ഹുസൈന്‍ ഹാജിയെയും ആയിഷയെയും കുമ്പള പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് പിന്നീട് ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ ഭര്‍ത്താവായ മുസമ്മിലിനെ പിടികൂടാനോ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറായിട്ടില്ല. ഇയാള്‍ ബദിയടുക്ക ഭാഗത്ത് മറ്റൊരു യുവതിയെ കല്യാണം കഴിച്ച് താമസിച്ചു വരുന്നതായി ബന്ധുക്കള്‍ പറയുന്നു. 2009 ഒക്ടോബര്‍ മാസത്തിലാണ് ഫാത്വിമത്ത് ശബാനയെ മുസമ്മില്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് ആറരയും നാലരയും വയസുള്ള രണ്ട് മക്കളുണ്ട്. കഴിഞ്ഞ ഒമ്പതു മാസമായി കുട്ടികള്‍ക്കോ ഭാര്യയ്‌ക്കോ മുസമ്മില്‍ ചെലവിന് നല്‍കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യുന്നില്ലത്രെ.
മുസമ്മലിനെ ഉടന്‍ പിടികൂടണമെന്ന് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും കുമ്പളയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൂസ ശാഫി, എം ഡി മുസ്തഫ കടമ്പാര്‍, ഹനീഫ് അരിമല, അബ്ദുര്‍ റഹിമാന്‍ കടമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Murder-attempt, Case, Police, Accused, News, Kasaragod, Woman, Burning Injury, Murder attempt case: Complaint against Police.
< !- START disable copy paste -->