കര്‍ണാടകയില്‍ വധശ്രമക്കേസില്‍ പ്രതിയായി മുങ്ങിയ മലയാളി അറസ്റ്റില്‍
Oct 26, 2018, 23:28 IST
തളിപ്പറമ്പ്: (www.kasargodvartha.com 26.10.2018) കര്‍ണാടകയില്‍ വധശ്രമക്കേസില്‍ പ്രതിയായി മുങ്ങിയ മലയാളിയെ തളിപ്പറമ്പ് ആലക്കോട്ട് വെച്ച് പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ മുട്ടത്തെ ദേവസ്യാ സെബാസ്റ്റ്യന്‍ എന്ന ബാബു എന്ന ബാലന്‍ മുഹമ്മദിനെ (81)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരം ആലക്കോട് അഡീഷണല്‍ എസ്.ഐ കെ.പ്രഭാകരന്‍, എ എസ് ഐ കുഞ്ഞമ്പു, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ഷറഫുദ്ദീന്‍, കോളിന്‍ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് വായാട്ടുപറമ്പില്‍ വെച്ച് പിടികൂടിയത്.
കര്‍ണാടക പുത്തൂരിലെ ഭട്ടിന്റെ വീട് സ്‌ഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്ത് ഭട്ടിന്റെ ഭാര്യയെ വധിക്കാന്‍ ശ്രമിക്കുകയും, ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ ദേവസ്യ അവിടെ നിന്നും മുങ്ങി ആലക്കോട്ട് ഒളിവില്‍ കഴിയുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. ഇയാളെ പിന്നീട് പുത്തൂര്‍ ടൗണ്‍ പോലീസിന് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Murder attempt case accused arrested, Kasaragod, News, arrest, Murder-case, accused, Babu, Balan Muhammed.