മുരളി വധം: പ്രതികളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി
Nov 3, 2014, 12:59 IST
കാസര്‍കോട്: (www.kasargodvartha.com 03.11.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ പി.മുരളിയെ(37) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനന്തപുരത്തെ ശരത്തി (24) നെയും രണ്ടാം പ്രതി കുതിരപ്പാടിയിലെ ദിനു എന്ന ദിനേശ (24) നെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കാസര്‍കോട്ട് മജിസ്‌ട്രേറ്റുമാര്‍ അവധിയായതിനാല്‍ പ്രതികളെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ഒന്നാം പ്രതി ശരത്തിനെ മുഖം മൂടി ധരിക്കാതെയും രണ്ടാം പ്രതി ദിനേശനെ മുഖംമൂടി ധരിച്ചുമാണ് തെളിവെടുപ്പനും വൈദ്യപരിശോധനക്കുമായി ഹാജരാക്കിയത്. കൊലയ്ക്കുപയോഗിച്ച കത്തിയും ഇവരുപയോഗിച്ച മൊബൈല്‍ ഫോണുകളും മറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്ച തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുന്നുണ്ട്. കുമ്പള സി.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിനും മറ്റും ഹാജരാക്കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വാഗ ചെക്ക്പോസ്റ്റില്‍ ചാവേര്‍ ആക്രമണം: 48 പേര് കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Murder, General-hospital, Court, Remand, Murali Murder, Murali Murder: accused brought to general hospital for check up.
Advertisement: