പിഡബ്ല്യുഡി സ്ഥലത്ത് മുനിസിപ്പാലിറ്റി റോഡ് പണി നടത്തി; അസി. എഞ്ചിനീയറുടെ പരാതിയില്‍ കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്
May 30, 2018, 13:19 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2018) പിഡബ്ല്യുഡി പരിധിയിലുള്ള സ്ഥലത്ത് മുനിസിപ്പാലിറ്റി റോഡ് പണി നടത്തിയ സംഭവത്തില്‍ കരാറുകാരനും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസി. എഞ്ചിനീയറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ ഹാളിന് മുന്‍ വശത്തെ റോഡാണ് മുനിസിപ്പാലിറ്റി ഇടപെട്ട് കുത്തിപ്പൊളിച്ച് റോഡ് പ്രവര്‍ത്തി ആരംഭിച്ചത്.
എന്നാല്‍ ഇത് പിഡബ്ല്യൂഡി റോഡാണെന്നും 3,77,717 രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇപ്പോള്‍ റോഡ് പ്രവര്‍ത്തി പകുതിയിലാണ്. പിഡബ്ല്യുഡി അസി. എഞ്ചിനീയര്‍ സര്‍ജിത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പിഡബ്ല്യൂഡി അധികൃതരും നഗരസഭയും തമ്മിലുള്ള ശീതസമരത്തിനും ഇത് ഇടയാക്കിയിരുന്നു. നഗരസഭ പിഡബ്ല്യുഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു.
എംഎല്‍എയുടെ ശ്രമഫലമായി റോഡ് പ്രവര്‍ത്തിക്ക് കരാര്‍ നല്‍കിയ സ്ഥലത്തു പോലും നഗരസഭ ഫണ്ട് അനുവദിച്ച് റോഡ് നിര്‍മിച്ചതുകാരണം എംഎല്‍എ ഫണ്ട് ലാപ്‌സാവുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Municipality Road work, Police, Case, Complaint, Municipality Road work in PWD Place; complaint lodged.
< !- START disable copy paste -->