വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി
Jul 14, 2017, 18:40 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.07.2017) ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ അംഗത്വ വിതരണം തര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. എം എസ് എഫ്, എസ് എഫ് ഐ ഭാരവാഹികള്‍ക്ക് മര്‍ദനമേറ്റു. എസ് എഫ് ഐ പ്രവര്ത്തകന് മെട്ടമ്മലിലെ ടി പി ജുനൈദ്, എം എസ് എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ തലിച്ചാലത്തെ മഷ്ഹൂദ് എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയിലായി. സ്കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന തര്‍ക്കം രാത്രി വീട്ടില്‍ കയറി അക്രമം നടത്തുന്നത് വരെയെത്തി.
തങ്ങള്‍ അംഗത്വ വിതരണം നടത്തുന്നതില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ ഇടപെട്ടുവെന്നും അതാണ് കാരണമെന്നും എസ് എഫ് ഐ നേതാക്കള്‍ പറയുമ്പോള്‍ നിസാര പ്രശ്നം സ്കൂളില്‍ നടന്നതിന് എം എസ് എഫ് നേതാവിനെ രാത്രി മാതാപിതാക്കളുടെ മുന്നില്‍ വച്ച് വീട്ടില്‍ കയറി അക്രമിച്ചത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് എം എസ് എഫ് നേതാക്കളും പറയുന്നു. പരിക്കേറ്റ ജുനൈദിനെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും മഷ്ഹൂദിനെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ തുടര്‍ച്ചയായി രാത്രി 9.30 ഓടെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി പരിസരത്ത് സംഘര്‍ഷം ഉടലെടുത്തെങ്കിലും ചന്തേര എസ് ഐ കെ വി ഉമേശന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം എത്തി കൂടിനിന്നവരെ വിരട്ടി ഓടിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് ചന്തേര പോലീസ് രണ്ടു കേസുകളെടുത്തു. ജുനൈദിന്റെ പരാതിയില്‍ നാല് എം എസ് എഫ് പ്രവര്‍ത്തകര്‍ക്കും മഷൂദിന്റെ പരാതിയില്‍ അഞ്ചു ഡി വൈ എഫ് ഐ - എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് എതിരേയുമാണ് കേസെടുത്തത്. തലിച്ചാലത്ത് എം എസ് എഫ് നേതാവിനെ വീട്ടില്‍ കയറി അക്രമിച്ച നടപടിയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ ജി സി ബഷീര്‍, ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന് എന്നിവര്‍ പ്രതിഷേധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Trikaripur, School, Students, MSF, SFI, Assault, Injured, Police, Complaint, Case, Kasaragod.