കാറും ബസും കൂട്ടിയിടിച്ച് മാതാവിനും മകനും പരിക്ക്
Aug 14, 2017, 17:56 IST
കുമ്പള: (www.kasargodvartha.com 14.08.2017) കാറും ബസും കൂട്ടിയിടിച്ച് മാതാവിനും മകനും പരിക്കേറ്റു. ഞായറാഴ്ച രാത്രി 10.30 മണിയോടെ മൊഗ്രാല്‍ ദേശീയപാതയിലാണ് അപകടം. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ യാത്രക്കാരായ പുത്തിഗെ കട്ടത്തടുക്കയിലെ ഖദീജ (45), മകന്‍ റഹീസ് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിലും നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന മറ്റൊരു മകന്‍ താഹ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Car, Injured, Mother and son injured in accident
Keywords: Kasaragod, Kerala, news, Kumbala, Car, Injured, Mother and son injured in accident