വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ പേര്‍ മഞ്ചേശ്വരത്ത്, കുറവ് കാഞ്ഞങ്ങാട്ടും
Jun 30, 2018, 16:03 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2018) ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 73.54 ശതമാനം പേരാണ് മഞ്ചേശ്വര മണ്ഡലത്തില്‍ നിന്നുള്ളത്. കുറവ് കാഞ്ഞങ്ങാട് മണ്ഡലത്തിലാണ്. 69.24 ശതമാനം പേരാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളത്. 2018 ജനുവരി ഒന്നുവരെയുള്ള കണക്കാണിത്. തൃക്കരിപ്പുര്‍ 70.49 ശതമാനവും കാസര്‍കോട് 70.48 ശതമാനവും ഉദുമ 69.99 ശതമാനവും ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പുതിയ കണക്ക് പ്രകാരം ജില്ലയില്‍ ആകെ ജനസംഖ്യ 13,73,083 ആണ്. ഇത് വോട്ടര്‍ പട്ടികയില്‍ പേരുള്ളത് 9,71,214 പേരാണ്. ജനസംഖ്യയുടെ 70.73 ശതമാനം പേര്‍ മാത്രമാണ് വോട്ടര്‍ പട്ടികയിലുള്ളത്. ജില്ലയില്‍ 6,63,959 പുരുഷന്മാരും 7,09,124 സ്ത്രീകളുമാണുള്ളത്. ഇതില്‍ യഥാക്രമം 4,73,832 പുരുഷന്മാരും(71.98 ശതമാനം) 4,97,383(70.74 ശതമാനം) സ്ത്രീകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Voters list, Manjeshwaram, Kanhangad, Population, Most of the voters list is Manjeswaram.
Keywords: Kasaragod, Kerala, News, Voters list, Manjeshwaram, Kanhangad, Population, Most of the voters list is Manjeswaram.