പെണ്‍കുട്ടിയോട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ സംസാരിച്ചതിന് നഗരത്തില്‍ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം
Oct 27, 2018, 15:32 IST
കാസര്‍കോട്:(www.kasargodvartha.com 27/10/2018) പെണ്‍കുട്ടിയോട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ സംസാരിച്ചതിന് യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതിയ ബസ്റ്റാന്റിനടുത്ത ഷോപ്പിംഗ് കോംപ്ലക്‌സിലാണ് സംഭവം. കാസര്‍കോട് ചെങ്കളയില്‍ നടക്കുന്ന കാസര്‍കോട് ഫെസ്റ്റിലെ സ്റ്റാള്‍ ജീവനക്കാരനായ പാലക്കാട് മങ്കര മനക്കരയിലെ രാമകൃഷ്ണന്റെ മകന്‍ അര്‍ജിത്തിനു നേരെയാണ് സദാചാര ഗുണ്ടാ അക്രമണം നടന്നത്. കെട്ടിടത്തില്‍ പെണ്‍കുട്ടിക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടയിലാണ് സംഘം അക്രമണം നടത്തിയത്.
ഫെസ്റ്റിനിടയാണ് പെണ്‍കുട്ടിയുമായി യുവാവ് പരിചയപ്പെട്ടത്. ആലംപാടിയിലെ ഷഹല്‍ സിനാന്‍ (21), മഞ്ചത്തടുക്കയിലെ എം.എ അബ്ദുല്‍ അഷ് വാദ് (18) ,നാലാംമൈല്‍ തൈവളപ്പിലെ കെ.സുഹൈല്‍ (21), ബോവിക്കാനം തായല്‍ ആലൂരിലെ അഹമ്മദ് ഖലീല്‍ (21) എന്നിവരെയാണ് കാസര്‍കോട് എസ്. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പോലീസ് കൃത്യ സമയത്ത് സ്ഥലത്തെത്തിയത് കൊണ്ടാണ് പ്രതികള്‍ പിടിയിലാവുകയും യുവാവിനെ രക്ഷിക്കുകയും ചെയ്തത്. അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Police, Arrest,Moral gangster attack against a youth in the town