ബസ് കാത്തുനില്‍ക്കുകയായിരുന്ന വൃദ്ധനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി 25,100 രൂപ കവര്‍ച്ച ചെയ്തു; 2 പേര്‍ അറസ്റ്റില്‍
Oct 26, 2018, 23:02 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.10.2018) ബസ് കാത്തു നില്‍ക്കുകയായിരുന്ന വൃദ്ധനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് 25,100 രൂപ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേരെ വെള്ളരിക്കുണ്ട് എസ്ഐ പി പ്രമോദും സംഘവും അറസ്റ്റ്ചെയ്തു. ഇക്കഴിഞ്ഞ 23ന് വെള്ളരിക്കുണ്ടിലേക്ക് പോകാനായി നാട്ടക്കല്ലില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന കുന്നുങ്കൈ പാങ്ങോട്ടെ സോളമനെ(80) തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ മത്സ്യവില്‍പ്പനക്കാരായ കുന്നുംകൈയിലെ ഷെബീര്‍ (22), കാഞ്ഞങ്ങാട് കുശാല്‍നഗറിലെ സുഹൈല്‍ (25) എന്നിവരെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
നാട്ടക്കല്ലില്‍ നില്‍ക്കുകയായിരുന്ന സോളമനെ അതുവഴി ഓട്ടോയില്‍ മത്സ്യവില്‍പ്പനക്കെത്തിയ ഷെബീറും സുഹൈലും വെള്ളരിക്കുണ്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദിച്ച് കൈയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. സോളമന്‍ നല്‍കിയ പരാതിയില്‍ പണം തട്ടിയതില്‍ ഒരാള്‍ കുന്നുംകൈ സ്വദേശിയാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു.
പിന്നീട് പോലീസ് കുന്നുംകൈയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഷെബീര്‍ നേരത്തേ ആലക്കോട്ടെ ഒരു ആട് മോഷണ കേസിലെ പ്രതിയാണെന്ന് കണ്ടെത്തി. ഇയാളെ കണ്ടെത്തി സോളമനെ കാണിച്ചുകൊടുത്തപ്പോള്‍ സോളമന്‍ ഷെബീറിനെ തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ കുശാല്‍നഗറിലെ സുഹൈലിനെയും പിടികൂടിയത്.
മോഷ്ടിച്ച് പങ്കുവെച്ച പണം ഇരുവരുടെയും വീടുകളില്‍ നിന്നും കണ്ടെടുത്തു. എസ്ഐക്ക് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ വി ഷിജു, സി വി ഷിജു, ജയന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Vellarikundu, Kasaragod, news, arrest, Kidnap, Money looting case; 2 arrested