city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോയില്‍ നിന്നും യുവതി ചാടിയത് മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്താനുള്ള ശ്രമത്തിനിടെ

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.12.2017) ഓട്ടോറിക്ഷയില്‍ നിന്നും യുവതി ചാടിയത് മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്താനുള്ള ശ്രമത്തിനിടെയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സിപിഎം പിലിക്കോട് തോട്ടംഗേറ്റ് ബ്രാഞ്ച് സെക്രട്ടറി എക്കച്ചിയില്‍ വടക്കേവീട്ടിലെ സന്തോഷിന്റെ ഭാര്യ സവിത(30) യെയാണ് അറസ്റ്റിലായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പയ്യന്നൂര്‍ കൊഴുമ്മല്‍ സ്വാമിമുക്കിലെ മുരിങ്ങാട്ട് കോളനിയില്‍ അഞ്ചില്ലത്ത് വീട്ടില്‍ എ.ജി ഷാനവാസ് (21) മയക്കുമരുന്ന് മണപ്പിക്കാന്‍ ശ്രമിച്ചത്.

റോഡരികില്‍ കാത്തുനിന്നിരുന്ന യുവതിയെ ഓട്ടോ നിര്‍ത്തി കയറ്റിയ ശേഷം പിറകോട്ട് തിരിഞ്ഞു അശ്ലീലഭാഷയില്‍ സംസാരിക്കുകയും വേഗത്തില്‍ ഓടിച്ചുപോകുന്നതിനിടെ പിറകിലേക്ക് കൈയിടുകയും ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോകാന്‍ മയക്കുമരുന്ന് മണപ്പിക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സവിത ഓട്ടോയില്‍ നിന്ന് എടുത്തുചാടിയത്. ഗുരുതരമായി പരിക്കേറ്റ സവിതയെ നാട്ടുകാരും അതുവഴി വന്ന വണ്ടിക്കാരുമാണ് മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചത്. തലയിലേറ്റ മുറിവിന് ശസ്ത്രക്രിയ വേണ്ടി വന്നതിനാല്‍ യുവതിക്ക് എട്ട് ദിവസത്തോളം മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു.

കഴിഞ്ഞ നവംബര്‍ 24നാണ് സംഭവം നടന്നത്. മൂത്ത മകള്‍ തൃഷ്ണ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എല്‍ പി സ്‌കൂളില്‍ പി ടി എ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യുവതിയെ പിലിക്കോട് ദേശീയപാതയില്‍ വെച്ച് ഷാനവാസ് ഇയാളുടെ ഓട്ടോയില്‍ കയറ്റുന്നത്. സംഭവത്തിന് ശേഷം നിര്‍ത്താതെ വണ്ടി ഓടിച്ചുപോയ യുവാവിനെ നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധമായ അനേഷണത്തിനൊടുവിലാണ് ചന്തേര എസ്‌ഐ കെ വി ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 13-ആര്‍ 2748 നമ്പര്‍ സ്വകാര്യ ഓട്ടോറിക്ഷയും പോലീസ് ഷാനവാസിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. കണ്ടോത്തിനടുത്ത കോത്തായിമുക്കില്‍ ബേക്കറി പണിക്കാരനായ ഷാനവാസ് സംഭവ ദിവസം രാവിലെ പതിനൊന്ന് മണിയോടെ സഹോദരിയെയും കൂട്ടി പരിയാരം മെഡിക്കല്‍ കോളേജില്‍ പോയി ഡോക്ടറെ കണ്ട് സഹോദരിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് കാലിക്കടവില്‍ എത്തുന്നത്.

കാലിക്കടവിലെ കോഴിപ്പീടികയില്‍ പിതാവ് പണിയെടുത്ത ബന്ധത്തില്‍ ഇയാള്‍ ഇടയ്ക്കിടെ കാലിക്കടവില്‍ വരാറുണ്ടായിരുന്നു. സംഭവ ദിവസം പിലിക്കോടുള്ള ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നും ഓട്ടോയുടെ അറ്റകുറ്റപ്പണി എടുത്തിരുന്നു. അടുത്ത ദിവസവും ഇതേ ഷോപ്പില്‍ എത്തിയെങ്കിലും കട അടച്ചതിനാല്‍ മട്ടലായി പമ്പില്‍ പോയി പെട്രോള്‍ അടിച്ചു തിരിച്ചുവരുമ്പോഴാണ് റോഡരികില്‍ വണ്ടി കാത്തിരുന്ന സവിതയെ ഓട്ടോയില്‍ കയറ്റിയത്. അറസ്റ്റിലായ ഷാനവാസിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഓട്ടോയില്‍ നിന്നും യുവതി ചാടിയത് മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്താനുള്ള ശ്രമത്തിനിടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Woman, Auto-rickshaw, Molesting attempt case; arrested youth remanded

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia