പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
Nov 19, 2017, 17:23 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2017) ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. പേരാല്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെതിരെ കുമ്പള പോലീസാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് നേരത്തെ കാസര്‍കോട്, വിദ്യാനഗര്‍, ബദിയടുക്ക പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പരവനടുക്കം മഹിളാമന്ദിരത്തില്‍ കഴിയുന്ന പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിയാണ് കേസ്. എട്ടുമാസം മുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ കര്‍ണാടക കാര്‍വാറില്‍ വെച്ചാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ പോലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്. ബദിയടുക്ക നാരമ്പാടിയിലെ ബദ്റുദ്ദീന്‍, കുമ്പഡാജെയിലെ ലത്വീഫ്, ഗോളിയടുക്കയിലെ അല്ലുദ്ദീന്‍ എന്നിവര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. കോട്ടയം സ്വദേശിയും ഡ്രൈവറുമായ അനീസിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Related News:
11 വര്‍ഷം മുമ്പ് പീഡനത്തിനിരയായ 16കാരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തി; 5 പേര്‍ക്കെതിരെ കേസ്, ഒരാള്‍ വലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation, case, complaint, Molestation; one more case registered