പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
Aug 10, 2017, 16:42 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2017) പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശി ശിവപ്രസാദി (21)നെയാണ് കാസര്‍കോട് സി.ഐ.യുടെ ചുമതലയുള്ള കോസ്റ്റല്‍ സി.ഐ. സി.വി രാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഒരു വര്‍ഷത്തോളമായി വിദ്യാര്‍ത്ഥിനിയെ യുവാവ് പീഡിപ്പിച്ചു വന്നിരുന്നതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Youth, case, Molestation, Molestation case; youth arrested
Keywords: Kasaragod, Kerala, news, arrest, Police, Youth, case, Molestation, Molestation case; youth arrested