വിധവയായ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ കുറ്റപത്രം
Jul 14, 2017, 19:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.07.2017) വിധവയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും കൈക്കലാക്കിയ ശേഷം മുങ്ങുകയും ചെയ്ത കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം നല്‍കി.
രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കോളിച്ചാലിലെ വീട്ടമ്മയുടെ പരാതിയില്‍ രാജപുരത്തെ ഓട്ടോ ഡ്രൈവര്‍ മനീഷ് ജോസഫിനെ(39)തിരെയാണ് രാജപുരം പോലീസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2015 ഏപ്രില്‍ രണ്ടിന് രാജപുരത്തു നിന്നും മനീഷിന്റെ ഓട്ടോയില്‍ കയറിയ വീട്ടമ്മയെ പരിചയപ്പെടുകയായിരുന്നു. വീട്ടമ്മയോട് ഞാന്‍ അവിവാഹിതനാണെന്നും വിവാഹം ചെയ്യാന്‍ സമ്മതമാണെന്നും പറയുകയും എന്നാല്‍ രണ്ടു കുട്ടികളുള്ളതിനാല്‍ വിവാഹത്തിന് വീട്ടമ്മ വിസമ്മതിക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞ് വീട്ടമ്മയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഓട്ടോ ഡ്രൈവര്‍ എത്തുകയും അടുക്കളില്‍ ഉണ്ടായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് നിരവധി തവണ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
ഇതിനിടയില്‍ വിവാഹം ചെയ്യാമെന്ന ഉറപ്പിന്‍മേല്‍ ഓട്ടോ ഡ്രൈവര്‍ തന്ത്രപൂര്‍വ്വം വീട്ടമ്മയില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണവും അറുപതിനായിരം രൂപയും കൈക്കലാക്കി. മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഓട്ടോ ഡ്രൈവര്‍ക്ക് ഭാര്യയും മക്കളുമുണ്ടെന്ന് വീട്ടമ്മ അറിയുന്നത്. പിന്നീട് രാജപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, case, Police, gold, House, court, Molestation case; Charge sheet submitted