എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ കേസ്, പ്രതിയെ പോലീസ് തിരയുന്നു
Dec 6, 2017, 12:21 IST
ബേഡകം: (www.kasargodvartha.com 06.12.2017) എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന എട്ടും ഒമ്പതും വയസുള്ള പെണ്‍കുട്ടികളാണ് ലൈംഗികപീഡനത്തിനിരയായത്. സംഭവത്തില്‍ ഇതേ സ്‌കൂളിലെ അധ്യാപകനായ പൂടംകല്ലിലെ ഡൊമിനികിനെതിരെ ബേഡകം പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kuttikol, Molestation, Students, Teacher, Case, Police, Complaint, Molestation; Case against teacher.
< !- START disable copy paste -->
ഒരുമാസം മുമ്പാണ് അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ച വിവരം സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിനി പുറത്തുവിട്ടത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ അധ്യാപകനോട് കാര്യം തിരക്കിയെങ്കിലും ഇയാള്‍ ആരോപണം നിഷേധിച്ചു. ഇതിനിടെ കൂടുതല്‍ പെണ്‍കുട്ടികള്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്തുവന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പീഡനപരാതി ഉന്നയിച്ച കുട്ടികളുടെ മൊഴിയെടുത്തു.
പിന്നീട് ബേഡകം പോലീസില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പോലീസ് കുട്ടികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. ഇതിനിടെ ഡി വൈ എഫ് ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി നേതാക്കള്‍ അടക്കമുള്ളവര്‍ സ്‌കൂളിലെത്തി പ്രതിഷേധമുയര്‍ത്തുകയും ഉത്തരവാദിയായ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദൂര്‍ സി ഐ സിബിതോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് അധ്യാപകന്‍ മുങ്ങിയിരിക്കുകയാണ്.
Keywords: Kasaragod, Kerala, News, Kuttikol, Molestation, Students, Teacher, Case, Police, Complaint, Molestation; Case against teacher.