സ്ത്രീധനത്തിനുവേണ്ടി പീഡനം; ഭര്‍ത്താവിനും മാതാവിനുമെതിരെ കേസ്
Jul 4, 2017, 18:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2017) സ്ത്രീധനത്തിനു വേണ്ടി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും മാതാവിനുമെതിരെ കേസ്. മധൂര്‍ പാറക്കട്ടയിലെ ഫാത്വിമത്ത് സഫൂറയുടെ പരാതിയില്‍ നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഭര്‍ത്താവ് റഷീദ് (30), ഉമ്മ ബീവി എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2016 നവംബര്‍ 24 നാണ് സഫൂറയും റഷീദും മതാചാരപ്രകാരം വിവാഹിതരായത്. വിവാഹ സമയത്ത് രണ്ടു ലക്ഷം രൂപയും 25 പവനും സത്രീധനമായി നല്‍കിയിരുന്നു. വിവാഹത്തിനു ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് സഫൂറയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
അഞ്ചു പവന്‍ സ്വര്‍ണവും കൂടി വേണമെന്ന് ആവശ്യപ്പെട്ട് സഫൂറയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പിന്നീട് ഒരു മാസം കഴിഞ്ഞ് തിരിച്ച് ഭര്‍തൃ വീട്ടിലെത്തിയ ഇവരെ സ്വര്‍ണം കൊണ്ടുവരാത്തതിന്റെ പേരില്‍ റഷീദും മാതാവും ചേര്‍ന്ന് വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കുകയായിരുന്നു. വിവാഹ മോചിതയായ സഫൂറയുടേതും റഷീദിന്റേതും രണ്ടാം വിവാഹമാണ്. എന്നാല്‍ റഷീദ് ആദ്യ വിവാഹ ബന്ധം മറച്ച് വെച്ച് കൊണ്ടാണ് സഫൂറയെ വിവാഹം കഴിച്ചതെന്ന് പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, case, Molestation, Molestation; case against husband and mother