city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി അഭിഭാഷകനോടൊപ്പം ബുധനാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങും; അഭിഭാഷകന്‍ പോലീസുമായി ബന്ധപ്പെട്ടു

കാസര്‍കോട്:  (www.kasargodvartha.com 01.10.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ പ്രതി ബദിയടുക്കയിലെ സുഹറാബി(38) അഭിഭാഷകനോടൊപ്പം ബുധനാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങും. അഭിഭാഷകന്‍ പോലീസുമായി ബന്ധപ്പെട്ട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചതായി വിവരം പുറത്തുവന്നു.

സുഹറാബി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സുഹറാബിയുടെ ഭര്‍ത്താവും മറ്റൊരു പ്രതിയുമായ അബൂബക്കര്‍ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി അഭിഭാഷകനോടൊപ്പം ബുധനാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങും; അഭിഭാഷകന്‍ പോലീസുമായി ബന്ധപ്പെട്ടു

സുഹറാബി ബംഗളൂരുവിലും നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞുവരികയാണ്. പോലീസ് പ്രതിയെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടക്കത്തില്‍ സുഹറാബിയെ സംരക്ഷിക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു നേതാവ് രംഗത്തിറങ്ങിയിരുന്നുവെങ്കിലും സംഭവം വിവാദമായതോടെ പിന്നീട് ആരും സുഹറാബിക്ക് പ്രത്യക്ഷ സഹായത്തിന് മുന്നോട്ട് വന്നില്ല. എന്നാല്‍ ഒളിത്താവളങ്ങള്‍ ഒരുക്കാനും മറ്റും എല്ലാ സഹായങ്ങളും നല്‍കിയിരുന്നു. ഉന്നതരായ പലരുമായും സുഹറാബിക്ക് അടുപ്പമുള്ളതായി നാട്ടുകാര്‍ പറയുന്നു.

പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുകയും ബുധനാഴ്ച മുതല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ രാപ്പകല്‍ സമരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Related News:
ബദിയടുക്കയില്‍ 14 കാരിയെ ഫോണില്‍ നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് കോടതി, സുഹറാബിയുടെ കീഴടങ്ങല്‍ ഉടന്‍

ഡിവൈഎഫ്‌ഐയുടെ പോലീസ് സ്റ്റേഷന്‍ രാപകല്‍ സമരത്തിന് മുമ്പ് പീഡനക്കേസില്‍ പ്രതിയായ സൗറാബി കീഴടങ്ങിയേക്കും; പ്രതി കീഴടങ്ങുന്നത് കാസര്‍കോട് ഡിവൈഎസ്പി ഓഫീസിലെന്ന് സൂചന

പോക്‌സോ കേസില്‍ പ്രതിയായ സമ്പന്ന യുവതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സമ്പന്ന യുവതി നാട്ടില്‍ വിലസുന്നതായി ആക്ഷേപം; പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പോലീസ് പിടികൂടാന്‍ തയ്യാറായില്ല, രഹസ്യാന്വേഷണവിഭാഗം നടപടിക്ക് ശുപാര്‍ശ നല്‍കി

വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് സ്വവര്‍ഗരതിക്കിരയാക്കിയ സമ്പന്ന യുവതിയുടെ വീട്ടില്‍ പര്‍ദ ധരിച്ച യുവാവ് നിത്യസന്ദര്‍ശകനാണെന്ന് നാട്ടുകാര്‍; കേസ് ഒതുക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Molestation, Case, Police, Court, Accused, Molestation case accused Suhrabi will be surrendered on Wednesday with her advocate 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia