വാടകവീട്ടില്‍ താമസിക്കുന്ന യുപി സ്വദേശിനിയായ ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Dec 22, 2017, 11:02 IST
ബേഡകം: (www.kasargodvartha.com 22.12.2017) വാടകവീട്ടില്‍ കുടുംബസമേതം താമസിക്കുന്ന യുപി സ്വദേശിനിയായ ഭര്‍തൃമതിയെ ഒറ്റയ്ക്കുണ്ടായ അവസരം മുതലെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുത്ത പോലീസ് ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു. മുന്നാട്ടെ കണ്ണന്‍ നായരെ (51)യാണ് ബേഡകം പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
കണ്ണന്‍ നായരുടെ വീടിന് സമീപത്തെ വാടക വീട്ടിലാണ് യുപി സ്വദേശിനിയും ഭര്‍ത്താവും കുടുംബവും താമസിക്കുന്നത്. വാടക വീട്ടില്‍ യുപി സ്വദേശിനി ഒറ്റയ്ക്കായ സമയത്ത് കണ്ണന്‍ നായര്‍ അവിടെയെത്തുകയും 24 കാരിയായ യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തിയതോടെ കണ്ണന്‍ നായര്‍ വാടക വീട്ടില്‍ നിന്നും ഇറങ്ങിയോടുകയാണുണ്ടായത്. പിന്നീട് യുവതി ഭര്‍ത്താവിനോടൊപ്പം ബേഡകം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ലൈംഗിക പീഡനശ്രമത്തിന് കേസെടുത്ത പോലീസ് കണ്ണന്‍ നായരെ വൈകുന്നേരത്തോടെ അറസ്റ്റു ചെയ്യുകയാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation, molestation attempt; Auto driver arrested
< !- START disable copy paste -->