പീഡന ശ്രമത്തിനിടെ ഭര്‍തൃമതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടിയ സംഭവം: അറസ്റ്റിലായ യുവാവില്‍ നിന്നും സഹോദരിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുത്തു
Jan 17, 2018, 17:19 IST
ചെറുവത്തൂര്‍: (www.kasargodvartha.com 17.01.2018) ഓട്ടോയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്തേക്ക് ചാടി ഭര്‍തൃമതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മതിയായ അന്വേഷണം നടത്താതെ പോലീസ് യുവാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അറസ്റ്റിലായ യുവാവില്‍ നിന്നും പരാതിക്കാരിയായ യുവാവിന്റെ സഹോദരിയില്‍ നിന്നും മൊഴിയെടുത്തു. ബുധനാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പരാതിക്കാരിയായ കരിവെള്ളൂര്‍ പെരളം സ്വാമി മുക്കിലെ എ ജി റുബീനയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത റുബീനയുടെ സഹോദരന്‍ ഷാനവാസില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുത്തത്.
പിതാവ് ഷാഹുല്‍ ഹമീദിനും ഇവരുടെ ബന്ധുവിനും ഒപ്പമാണ് ഇവര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 18 നാണ് ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. തുടര്‍ന്ന് 20 ന് കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേസ് റിപ്പോര്‍ട്ടുകള്‍ പോലീസില്‍ നിന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം പ്രദീപ് കുമാറിന് അന്വേഷണ ചുമതല കൈമാറിയിരുന്നു.
സംഭവം നടക്കുന്ന സമയത്ത് കേസില്‍ ചന്തേര പോലീസ് അറസ്റ്റ് ചെയ്ത ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലിന് റൂട്ട് കനാല്‍ ചികിത്സയ്ക്ക് എത്തിയിരുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന്റെ രേഖകളും ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് ഷീറ്റും കമ്മീഷന്റെ സിറ്റിംഗില്‍ ഇവര്‍ ഹാജരാക്കിയിരുന്നു. ചന്തേര പോലീസ് വസ്തുതകള്‍ പരിശോധിക്കാതെയാണ് നിരപരാധിയായ ഷാനവാസിനെ പ്രതിയാക്കിയതെന്നാണ് ആരോപണം. ചന്തേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തിട്ടുണ്ട്.
യാത്രക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച് പ്രൈവറ്റ് ഓട്ടോ ഡ്രൈവര്‍; സിസിടിവി ദൃശ്യം ലഭിച്ചു, ഓട്ടോ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതം, യുവതിയുടെ നില ഗുരുതരമായി തുടരുന്നു
Keywords: Kerala, kasaragod, News, Arrest, Youth, Molestation, Complaint, Molestation attempt allegation: H R Commission recorded statement from arrested youth and his sister
പിതാവ് ഷാഹുല്‍ ഹമീദിനും ഇവരുടെ ബന്ധുവിനും ഒപ്പമാണ് ഇവര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 18 നാണ് ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. തുടര്‍ന്ന് 20 ന് കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേസ് റിപ്പോര്‍ട്ടുകള്‍ പോലീസില്‍ നിന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം പ്രദീപ് കുമാറിന് അന്വേഷണ ചുമതല കൈമാറിയിരുന്നു.
സംഭവം നടക്കുന്ന സമയത്ത് കേസില്‍ ചന്തേര പോലീസ് അറസ്റ്റ് ചെയ്ത ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലിന് റൂട്ട് കനാല്‍ ചികിത്സയ്ക്ക് എത്തിയിരുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന്റെ രേഖകളും ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് ഷീറ്റും കമ്മീഷന്റെ സിറ്റിംഗില്‍ ഇവര്‍ ഹാജരാക്കിയിരുന്നു. ചന്തേര പോലീസ് വസ്തുതകള്‍ പരിശോധിക്കാതെയാണ് നിരപരാധിയായ ഷാനവാസിനെ പ്രതിയാക്കിയതെന്നാണ് ആരോപണം. ചന്തേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തിട്ടുണ്ട്.
Related News: