city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

8 വയസുകാരിയെ പീഡിപ്പിച്ച 73 കാരന് 5 വര്‍ഷം തടവും 10,000 രൂപ പിഴയും

കാസര്‍കോട്: എട്ടുവയസുകാരിയെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച 73 കാരനെ അഞ്ച് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് ശക്തിധരന്‍ ശിക്ഷിച്ചു. ബദിയടുക്ക പെര്‍ളയിലെ കെ.വി. തോമസിനെയാണ് ശിക്ഷിച്ചത്. 2011 ഓഗസ്റ്റ് 22ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എട്ട് വയസുകാരിയായ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വെച്ച് തോമസ് തടഞ്ഞുനിര്‍ത്തി മിഠായി നല്‍കി കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രായവും രോഗവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈഗീകാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശിക്ഷയില്‍ ഇളവ് നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
8 വയസുകാരിയെ പീഡിപ്പിച്ച 73 കാരന് 5 വര്‍ഷം തടവും 10,000 രൂപ പിഴയും

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതിയുടെ വീട്ടുകാരുമായി സംസാരിക്കുന്നതിനിടയില്‍ തോമസ് വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായിരുന്നു.

ബാത്സംഗം ചെയ്തതിന് അഞ്ച് വര്‍ഷവും തടഞ്ഞുനിര്‍ത്തിയതിന് ഒരുമാസവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികം തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍ ഹാജരായി.

Also read:
ബലാല്‍സംഗത്തിനിരയായ 14കാരിയെ പോലീസുദ്യോഗസ്ഥന്‍ വിവസ്ത്രയാക്കി

Keywords:  Accuse, Girl, Case, Kasaragod, Molestation, Student, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia