പാര്‍ട്ടി വിട്ട് പുറത്തുപോയിട്ടില്ല; ഞങ്ങള്‍ ഇപ്പോഴും ലീഗുകാര്‍ തന്നെ, സി.പി.എം കള്ളപ്രചരണം നടത്തുന്നുവെന്ന് മുസ്തഫ ഉപ്പളയും മുഹമ്മദ് ചിദൂറും
Jul 7, 2017, 20:10 IST
ഉപ്പള: (www.kasargodvartha.com 07.07.2017) കഴിഞ്ഞ ദിവസം കുമ്പളയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതു യോഗത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരായ മുസ്തഫ ഉപ്പളയും മുഹമ്മദ് ചിദൂറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്.
മഞ്ചേശ്വരം മേഖലയില്‍ വേരുപിടിപ്പിക്കാന്‍ കഴിയാത്ത സി.പി.എം കള്ളപ്രചരണം നടത്തി തങ്ങളെ മാര്‍ക്സിസ്റ്റ് കൂടാരത്തിലേക്ക് കൊണ്ടു പോയെന്ന വാര്‍ത്ത തട്ടി വിടുന്നത് പാര്‍ട്ടിക്ക് യോജിച്ചതല്ല. ഞങ്ങള്‍ ഇപ്പോഴും എപ്പോഴും ഹരിത പതാകക്ക് കീഴില്‍ അണിനിരക്കും. രാജ്യം ഫാസിസ്റ്റ് ഭീഷണി നേരിടുന്ന കാലത്ത് ഒന്നേകാല്‍ സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. അങ്ങനെയുള്ള പാര്‍ട്ടിയിലേക്ക് ആളുകള്‍ പോകുന്നത് ആത്മഹത്യപരമാണ്.
പാണക്കാട് ഹൈദരലി തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ എന്നും ഉറച്ചു നില്‍ക്കുമെന്നും ഇരുവരും പറഞ്ഞു.
Related News:
ലീഗ് നേതാവ് കെ കെ അബ്ദുല്ലക്കുഞ്ഞിയും 250 പ്രവര്‍ത്തകരും ലീഗ് വിട്ട് സിപിഎമ്മിലേക്ക്; സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെത്തും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uppala, news, Muslim-league, CPM, Mohammed Chidoor and Musthafa Uppala against CPM