Road Safety | നിര്‍ത്തിയിട്ട ക്രെയിനിന്റ പിറകില്‍ പികപ് വാന്‍ ഇടിച്ച് ഡ്രൈവറുടെ കാല്‍ കുടുങ്ങി; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത് മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം
● വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
● വാഹനത്തില്‍ കുടുങ്ങിയ യുവാവിന്റെ രണ്ട് കാലുകളും ഒടിഞ്ഞ് തൂങ്ങി.
● യുവാവിനെ മംഗ്‌ളൂറു വെന്റ്‌ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
● വിവരമറിഞ്ഞ് കുമ്പള പൊലീസും സ്ഥലത്തെത്തിയിരുന്നു.
കുമ്പള: (KasargodVartha) മൊഗ്രാല്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ക്രെയിനിന്റ പിറകില്‍ പികപ് വാന്‍ ഇടിച്ച് ഡ്രൈവറുടെ കാല്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റു. മൊഗ്രാലിലെ നിയാസ് (42) എന്ന യുവാവിനാണ് പരുക്കേറ്റത്. ഇയാളെ മംഗ്‌ളൂറു വെന്റ്‌ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് കാസര്‍കോടുനിന്നും എത്തിയ അഗ്നിരക്ഷാസേന മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം വാനിന്റെ മുന്‍ഭാഗം ഹൈഡ്രോളിക് കടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ഇരുകാലുകളും കുടുങ്ങിയ ഡ്രൈവറെ വാഹനത്തില്‍നിന്നും രക്ഷപ്പെടുത്തിയത്. ദേശീയപാത നിര്‍മാണത്തിന് ശേഷം വാഹനങ്ങള്‍ അമിതവേഗതയിലാണ് ഓടുന്നത്. ഇതിനിടയിലാണ് നിര്‍മാണ പ്രവര്‍ത്തനത്തിനായി നിര്‍ത്തിയിട്ട ക്രെയിനിന് പിന്നില്‍ ഇടിച്ചത്. അപകടത്തില്‍ യുവാവിന്റെ രണ്ട് കാലുകളും ഒടിഞ്ഞ് തൂങ്ങിയിരുന്നു.
സീനിയര്‍ അഗ്നിരക്ഷാസേന ഓഫീസര്‍ സണ്ണി ഇമ്മാനുവെല്ലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഓഫീസര്‍മാരായ പിജി ജീവന്‍, എസ് അരുണ്‍ കുമാര്‍, ടി അമല്‍ രാജ്, ജിത്തു തോമസ്, സിവി ഷബില്‍ കുമാര്‍ എന്നിവരും പങ്കാളികളായി. വിവരമറിഞ്ഞ് കുമ്പള പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
Pickup van collided with a parked crane on the Mogral National Highway, trapping the driver's leg. Firefighters rescued the severely injured driver after a 45-minute operation.
#MogralAccident #RoadSafety #RescueOperation #Firefighters #Kasaragod #NationalHighway